എന്തു ചെയ്യണമെന്ന് എനിക്കറിയാം ഏപ്രില്‍ 9, 2009
Posted by samajam in കുട്ടികള്‍ക്ക്, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരു സത്രത്തിൽ അന്തിയുറങ്ങിയ മുല്ലാ കാലത്തെഴുന്നേറ്റുനോക്കുമ്പോൾ സഞ്ചി കാണാനില്ല.
‘വേഗം എന്റെ സഞ്ചി കണ്ടുപിടിച്ചു കൊണ്ടുവന്നോ, ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം!’ മുല്ലാ സത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി. (കൂടുതല്‍…)
ഈ വലിയ പാത്രത്തിൽ ഏപ്രില്‍ 7, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീൻ ഇടയ്ക്കിടെ തന്റെ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കും; വീട്ടിൽ അതിനുള്ള കോപ്പുണ്ടോയെന്നൊന്നും ആൾ അന്വേഷിക്കില്ല. ഭാര്യ എങ്ങനെയെങ്കിലുമൊക്കെ എല്ലാവരെയും ഊട്ടിവിടും. ഒരുദിവസം മുല്ലാ വീണ്ടും തന്റെ ചങ്ങാതിമാരെ വിരുന്നിനു ക്ഷണിച്ചു. ഭാര്യ അയാളെ അടുക്കളയിലേക്കു വിളിച്ചിട്ടു പറഞ്ഞു:
‘ഇവിടെ അരിയുമില്ല, നെയ്യുമില്ല. തീയെരിക്കാൻ വിറകുപോലുമില്ല.’
നസ്രുദീൻ അടുക്കളയിൽ നിന്ന് വലിയൊരപ്പച്ചെമ്പെടുത്ത് ചങ്ങാതിമാരെ കാണിച്ചിട്ടു പറഞ്ഞു:
‘എന്തു ചെയ്യാനാ! ഇവിടെ അരിയും നെയ്യും എരിക്കാൻ വിറകുമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ പാത്രത്തിലായിരുന്നേനേ ഞാൻ വിളമ്പിക്കൊണ്ടുവയ്ക്കുക!’
ആരാണു നസ്രുദീൻ? ഏപ്രില്‍ 7, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട് നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. (കൂടുതല്‍…)
വാത്തു പൊരിച്ചത് ഏപ്രില്‍ 7, 2009
Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
‘അതിനെനിക്കെന്താ?’ നസ്രുദീൻ ചോദിച്ചു.
‘അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്.’
‘അതിനു തനിക്കെന്താ?’
സുൽത്താന്റെ വില ഏപ്രില്‍ 7, 2009
Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, ‘ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?’
‘അമ്പതു വരാഹൻ,’ നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
‘എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!’ തിമൂറിനു നീരസമായി.
“അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!’
ചുമട്ടുകൂലി മാര്‍ച്ച് 31, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.1 comment so far
നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിന്നു സാധനം വാങ്ങി വീട്ടിലേപ്പിക്കാനായി ഒരു ചുമട്ടുകാരന്റെ കൈയിൽ കൊടുത്തുവിട്ടു. അയാൾ പക്ഷേ അതും കൊണ്ട് എവിടെയോ മറഞ്ഞുകളഞ്ഞു. നസ്രുദീൻ കുറേ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. (കൂടുതല്‍…)
വാത്തിനെത്ര കാല്? മാര്‍ച്ച് 31, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
തിമൂർ നസ്രുദീന്റെ നാട്ടിലെത്തി. നസ്രുദീൻ സുൽത്താനു കാഴ്ചവയ്ക്കാനായി ഒരു വാത്തിനെയും പൊരിച്ചെടുത്തുകൊണ്ട് യാത്രയായി. പോകുന്ന വഴി അയാൾ കൊതി നിൽക്കാതെ വാത്തിന്റെ ഒരു കാലെടുത്തു തിന്നുകളഞ്ഞു.
ഒരു കാലു പോയ വാത്തിനെ കണ്ടപ്പോൾ തിമൂറിനു ദേഷ്യം പിടിച്ചു. (കൂടുതല്‍…)
മീനാരങ്ങൾ പണിയുന്ന രീതി മാര്‍ച്ച് 31, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീൻ ഒരിക്കൽ പട്ടണത്തിലേക്കു പോകുമ്പോൾ ഒരു ചങ്ങാതിയെക്കൂടിക്കൂട്ടി. പട്ടണത്തിലെ ഉത്തുംഗങ്ങളായ മീനാരങ്ങൾ കണ്ടപ്പോൾ ചങ്ങാതിക്കതിശയമായി.
‘ഇത്രയും ഉയരത്തിൽ ഇവയെങ്ങിനെയാ പണിതൊപ്പിക്കുന്നത്?’ അയാൾ ചോദിച്ചു.
‘അതറിയില്ലേ,’ നസ്രുദീൻ പറഞ്ഞു. ‘കിണറുകളെടുത്ത് കുത്തിനിർത്തുന്നതാണ്!’
മാറ്റമൊന്നുമില്ല മാര്‍ച്ച് 31, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീൻ ഒരിക്കൽ കഴുതപ്പുരത്തു കയറിപ്പോകുമ്പോൾ വഴിയേ പോയ ഒരാൾ ചോദിച്ചു,
‘തന്റെ കഴുതയ്ക്ക് എത്ര കാലുണ്ട്, നസ്രുദീനേ?’ (കൂടുതല്‍…)
ചെന്നായയെ എന്തിനു ശല്യപ്പെടുത്തണം മാര്‍ച്ച് 30, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീൻ മലയിൽ കയറി മരംവെട്ടുമ്പോൾ ഒരു ചെന്നായ വന്ന് അയാളുടെ കഴുതയെ കൊന്നു തിന്നുകളഞ്ഞു. ഇതു കണ്ട ആരോ അയാളെ വിളിച്ചുപറഞ്ഞു, ‘നസ്രുദീനേ, തന്റെ കഴുതയെക്കൊന്ന ചെന്നായ അതാ ആ കുന്നു കയറി പോകുന്നു!’
നസ്രുദീൻ തന്റെ കഴുതയുടെ അവശിഷ്ടങ്ങൾ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു: ‘ഓ, ഇനിയെന്തു ചെയ്യാനാ? നിറഞ്ഞ വയറുമായി കുന്നു കയറാൻ നോക്കുന്ന ഒരു ചെന്നായയെ നമ്മളെന്തിനു ശല്യപ്പെടുത്തണം!’
