jump to navigation

ചാനല്‍ സമ്മാന വശ്യയന്ത്രം മേയ് 27, 2009

Posted by cvbasheer in ആക്ഷേപ ഹാസ്യം, നര്‍മ്മം.
add a comment

“ഹലോ, ഹലോ! ഇത് മനോമുകുളം വാരികേലും കിനാവ് ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?”
“അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്. എന്റെ ‘മനസ്സുഖം’ പരിപാടി കാണാറുണ്േടാ? എന്താ സഹോദരീടെ പേര്? എന്താ പ്രശ്നം?”
“ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ് എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). (കൂടുതല്‍…)

അക്ഷയതൃതീയൈശ്വര്യം! : ഡി പ്രദീപ്കുമാര്‍ ഏപ്രില്‍ 23, 2009

Posted by samajam in അന്ധ വിശ്വാസം, നര്‍മ്മം, ലേഖനങ്ങള്‍.
add a comment

“ദേ, നോക്കിക്കേ, എന്റെ കരിമണിമാല. ദേ, നിങ്ങളിങ്ങോട്ടു നോക്ക്. എന്റെ മൊഖം കണ്ടാലിപ്പോ എത്ര പ്രായം തോന്നും? ങും… അസൂയപ്പെട്ടിട്ടു കാര്യമില്ല. ഇനി ഈ വര്‍ഷം എന്തൊക്കെ ഈ വീട്ടില്‍ വരാനിരിക്കുന്നു! അടുത്ത അക്ഷയതൃതീയക്കു മുമ്പ് നമ്മള്‍ പുതിയ വീട് വച്ചു മാറും; കണ്േടാ. ദേ, നിങ്ങളെന്താ മോന്തേം വീര്‍പ്പിച്ചോണ്ട് മിണ്ടാണ്ടിരിക്കുന്നേ…?” (കൂടുതല്‍…)

അതിനു സ്വന്തം കഴുതയെ നോക്ക്‌! ഏപ്രില്‍ 9, 2009

Posted by samajam in നര്‍മ്മം, മുല്ലാക്കഥകള്‍.
add a comment

കോടതിവരാന്തയുടെ തൂണിൽ കഴുതയെ കെട്ടിയിട്ട്‌ മുല്ലാ അങ്ങാടിയിൽ പോയി. ഈ സമയത്ത്‌ ന്യായാധിപൻ ഒരു കള്ളസാക്ഷിക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു; കഴുതയുടെ മേൽ പുറം തിരിച്ചിരുത്തിയിട്ട്‌ തെരുവിലൂടെ നടത്തുക- അതായിരുന്നു ശിക്ഷ. (കൂടുതല്‍…)

ഈ വലിയ പാത്രത്തിൽ ഏപ്രില്‍ 7, 2009

Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

നസ്രുദീൻ ഇടയ്ക്കിടെ തന്റെ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കും; വീട്ടിൽ അതിനുള്ള കോപ്പുണ്ടോയെന്നൊന്നും ആൾ അന്വേഷിക്കില്ല. ഭാര്യ എങ്ങനെയെങ്കിലുമൊക്കെ എല്ലാവരെയും ഊട്ടിവിടും. ഒരുദിവസം മുല്ലാ വീണ്ടും തന്റെ ചങ്ങാതിമാരെ വിരുന്നിനു ക്ഷണിച്ചു. ഭാര്യ അയാളെ അടുക്കളയിലേക്കു വിളിച്ചിട്ടു പറഞ്ഞു:

‘ഇവിടെ അരിയുമില്ല, നെയ്യുമില്ല. തീയെരിക്കാൻ വിറകുപോലുമില്ല.’

നസ്രുദീൻ അടുക്കളയിൽ നിന്ന് വലിയൊരപ്പച്ചെമ്പെടുത്ത്‌ ചങ്ങാതിമാരെ കാണിച്ചിട്ടു പറഞ്ഞു:

‘എന്തു ചെയ്യാനാ! ഇവിടെ അരിയും നെയ്യും എരിക്കാൻ വിറകുമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ പാത്രത്തിലായിരുന്നേനേ ഞാൻ വിളമ്പിക്കൊണ്ടുവയ്ക്കുക!’

ആരാണു നസ്രുദീൻ? ഏപ്രില്‍ 7, 2009

Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട്‌ നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. (കൂടുതല്‍…)

വാത്തു പൊരിച്ചത്‌ ഏപ്രില്‍ 7, 2009

Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
‘അതിനെനിക്കെന്താ?’ നസ്രുദീൻ ചോദിച്ചു.
‘അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്‌.’
‘അതിനു തനിക്കെന്താ?’

സുൽത്താന്റെ വില ഏപ്രില്‍ 7, 2009

Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, ‘ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?’
‘അമ്പതു വരാഹൻ,’ നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
‘എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!’ തിമൂറിനു നീരസമായി.
“അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!’

ദത്ത് പുത്രനോടെന്തിനീ ചിറ്റമ്മനയം? ഏപ്രില്‍ 7, 2009

Posted by samajam in ആക്ഷേപ ഹാസ്യം, നര്‍മ്മം, രാഷ്ട്രീയം, ലേഖനങ്ങള്‍.
add a comment

പോസ്റ്റ് ഓഫിസ് ജീവനക്കാരനായ നമ്പൂതിരി കത്തില്‍ പതിച്ച സ്റാമ്പുകളില്‍ സീല്‍ വച്ചുകൊണ്ടിരിക്കുകയാണ്. “ഇതെന്താ തിരുമേനി ചില കത്തുകളില്‍ സീല്‍ പതിഞ്ഞിട്ടില്ലല്ലോ”- സഹജീവനക്കാരന്റെ ചോദ്യം. “നമുക്കു സ്വാതന്ത്യ്രം നേടിത്തന്ന ആളല്ലേ, അങ്ങേരുടെ മോന്തക്കിട്ടടിക്കാന്‍ മനസ്സുവരണില്യ”- ഗാന്ധിജിയുടെ തലയുള്ള സ്റ്റാമ്പുകളില്‍ നോക്കി നമ്പൂതിരി നെടുവീര്‍പ്പിട്ടു. (കൂടുതല്‍…)

എന്തര് വിശേഷങ്ങള് ശശിയണ്ണേ… ഏപ്രില്‍ 3, 2009

Posted by samajam in നര്‍മ്മം, രാഷ്ട്രീയം.
add a comment

അനന്തപുരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആകെ കണ്‍ഫ്യൂഷനിലാണ്. യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന, യുഎന്‍ സെക്രട്ടറി ജനറല്‍ മല്‍സരത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂരിനെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നതാണു കോണ്‍ഗ്രസുകാരെ അലട്ടുന്ന പ്രശ്നം. (കൂടുതല്‍…)

ചുമട്ടുകൂലി മാര്‍ച്ച് 31, 2009

Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
1 comment so far

 നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിന്നു സാധനം വാങ്ങി വീട്ടിലേപ്പിക്കാനായി ഒരു ചുമട്ടുകാരന്റെ കൈയിൽ കൊടുത്തുവിട്ടു. അയാൾ പക്ഷേ അതും കൊണ്ട്‌ എവിടെയോ മറഞ്ഞുകളഞ്ഞു. നസ്രുദീൻ കുറേ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. (കൂടുതല്‍…)

Follow

Get every new post delivered to your Inbox.