എന്തു ചെയ്യണമെന്ന് എനിക്കറിയാം ഏപ്രില്‍ 9, 2009
Posted by samajam in കുട്ടികള്‍ക്ക്, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരു സത്രത്തിൽ അന്തിയുറങ്ങിയ മുല്ലാ കാലത്തെഴുന്നേറ്റുനോക്കുമ്പോൾ സഞ്ചി കാണാനില്ല.
‘വേഗം എന്റെ സഞ്ചി കണ്ടുപിടിച്ചു കൊണ്ടുവന്നോ, ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം!’ മുല്ലാ സത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി. (കൂടുതല്‍…)
വാത്തു പൊരിച്ചത് ഏപ്രില്‍ 7, 2009
Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
‘അതിനെനിക്കെന്താ?’ നസ്രുദീൻ ചോദിച്ചു.
‘അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്.’
‘അതിനു തനിക്കെന്താ?’
സുൽത്താന്റെ വില ഏപ്രില്‍ 7, 2009
Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, ‘ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?’
‘അമ്പതു വരാഹൻ,’ നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
‘എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!’ തിമൂറിനു നീരസമായി.
“അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!’
കോട്ടുവായ വരാനുള്ള കാരണങ്ങള്‍ മാര്‍ച്ച് 29, 2009
Posted by samskaram in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസുറുദ്ദീന്‍ ഒരിക്കല്‍ അടുത്തൊരു ഗ്രാമത്തിൽ പോയി. ആളുകൾ പക്ഷേ ലുബ്ധന്മാരായിരുന്നു. നസ്രുദീനു വിശന്നു. പക്ഷേ ആർക്കും അനക്കമില്ല. ഒരാൾ ചോദിക്കുകയാണ്: ‘മുല്ലാ, ആളുകൾ കോട്ടുവായയിടുന്നതെന്തുകൊണ്ടാണ്?’ ‘രണ്ടുകാരണങ്ങളുണ്ട്,’ നസുറുദ്ദീന്‍ പറഞ്ഞു. ‘ഒന്നുകിൽ ക്ഷീണം, അല്ലെങ്കിൽ വിശപ്പ്; എനിക്കു ക്ഷീണമില്ല!’
തിരിഞ്ഞതു കഴുത മാര്‍ച്ച് 29, 2009
Posted by samskaram in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
എവിടെയോ യാത്രക്കിറങ്ങിയ നസുറുദ്ദീന്‍ കഴുതപ്പുറത്തിരുന്നത് തല തിരിഞ്ഞ്. ‘നസ്രുദീനേ, താന്‍ കഴുതയ്ക്കു പുറം തിരിഞ്ഞാണിരിക്കുന്നത്!’ ആളുകൾ വിളിച്ചുപറഞ്ഞു. ‘ഹേയ്, അങ്ങനെയല്ല,’ നസുറുദ്ദീന്‍ അവരെ ബോധ്യപ്പെടുത്തി. ‘കഴുതയാണു തിരിഞ്ഞുനിൽക്കുന്നത്.’
തിമൂറിനറിയാത്ത കാര്യം മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
തിമൂറിന്റെ കാലത്ത് ശിക്ഷാവിധികള്‍ നിര്‍ദ്ദയമായിരുന്നു. ഏറ്റവും നിസ്സാരമായ കുറ്റത്തിനു പോലും ആളുകളെ കെട്ടിയിട്ടടിക്കുക പതിവായിരുന്നു. ഒരിക്കൽ നസുറുദ്ദീന്‍ ഇതു കാണാനിടവന്നു. (കൂടുതല്‍…)
പൂവനിട്ടൊരു പെട മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസുറുദ്ദീന്‍ ഒരിക്കല്‍ ചന്തയില്‍ പോയി ഒരു പൂവൻകോഴിയേയും കുറേ പിടകളേയും വാങ്ങി. പോരുന്ന വഴി അവയെ ഇറക്കിവിട്ടിട്ട് എല്ലാറ്റിനെയും തന്റെ വീട്ടിലെത്തിക്കാൻ അയാൾ പൂവനെ ചട്ടം കെട്ടി. (കൂടുതല്‍…)
പല്ലുവേദന മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസുറുദ്ദീന്‍ പല്ലുവേദനയുമായി തെരുവിലൂടെ നടക്കുകയാണ്. പെട്ടെന്നൊരു നിലവിളി കേട്ടു. ‘എന്തുപറ്റി ചങ്ങാതീ?’ നസുറുദ്ദീന്‍ വിളിച്ചു ചോദിച്ചു. ‘എന്നെയൊരു പാമ്പു കടിച്ചു!’ ‘അത്രേയുള്ളോ? ഞാന്‍ കരുതി പല്ലുവേദനയായിരിക്കുമെന്ന്!’
