jump to navigation

പിറക്കാത്ത മകന് (ബാലചന്ദ്രന്‍ ചുള്ളിക്കാട് ) ഏപ്രില്‍ 24, 2009

Posted by samajam in കവിതകള്‍.
1 comment so far

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും. (കൂടുതല്‍…)

ഗാന്ധിയും കൂട്ടരും – by സേതുലക്ഷ്മി ഏപ്രില്‍ 21, 2009

Posted by samajam in കവിതകള്‍.
add a comment

ഗാന്ധി എഴുന്നേറ്റു
ശവകൂടീരത്തില്‍ നിന്നെഴുന്നെറ്റു
വടിയെടുത്തു, മെതിയടിയെടുത്തു
വേഗം നടന്നു വീട്ടിലെത്താന്‍! (കൂടുതല്‍…)

ആ പശുക്കുട്ടിയുടെ മരണം – കടമ്മനിട്ട രാമകൃഷ്ണന്‍ മാര്‍ച്ച് 31, 2009

Posted by hussainkottakkal in കവിതകള്‍.
add a comment

ആ പശുക്കുട്ടി ചത്തു
ഞാന്‍ കണ്ടുകൊണ്ടുനിന്നു
അതിന്റെ മരണമോ
മരണത്തിലവസാനിച്ച ജീവിതമോ
എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. (കൂടുതല്‍…)

ഇങ്ങനേയും ഒരമ്മ ! : അഞ്ജു പുലാക്കാട്ട് മാര്‍ച്ച് 29, 2009

Posted by samskaram in കവിതകള്‍.
add a comment

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു…
ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി, ഒരാളുടെ കൈ പിടിച്ച്,
ആ വഴിയില്‍ കണ്ടതെല്ലാം മനോഹരമായിരുന്നു… (കൂടുതല്‍…)

അറിയുക നീ ഇനിയെങ്കിലും… : –അഞ്ജു പുലാക്കാട്ട് മാര്‍ച്ച് 24, 2009

Posted by samajam in കവിതകള്‍.
1 comment so far

അറിയുക നീയെന്റെ പ്രണയമെന്ന്,
അറിയുക ഞാന്‍ നിന്റെ സ്വന്തമെന്നും,
ഉടല്‍ പുണരുന്നൊരു മഴയായി നിന്നില്‍ -
പൊഴിയുന്നതെന്റെ കണ്ണീരെന്നും, (കൂടുതല്‍…)

ഇങ്ങനേയും ഒരമ്മ ! : –അഞ്ജു പുലാക്കാട്ട് മാര്‍ച്ച് 24, 2009

Posted by samajam in കവിതകള്‍.
add a comment

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു…
ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി, ഒരാളുടെ കൈ പിടിച്ച്,
ആ വഴിയില്‍ കണ്ടതെല്ലാം മനോഹരമായിരുന്നു… (കൂടുതല്‍…)

അക്കരപ്പച്ച മാര്‍ച്ച് 21, 2009

Posted by samajam in കവിതകള്‍.
add a comment

ജീവിതം ഒരു അക്കരപച്ച്ചയാണ്, ഇഷ്ടപ്പെട്ടത് തേടിയുള്ള യാത്ര
സന്തോഷിക്കുമ്പോള്‍, ദുഖിതരോട് സഹതാപം

(കൂടുതല്‍…)

ദാമോദരന്‍ വി വി മാര്‍ച്ച് 21, 2009

Posted by samajam in കവിതകള്‍.
add a comment

ഏഴാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റിന്റെ
അല്‍പമുയര്‍ത്തിവച്ച കണ്ണാടിച്ചില്ലിനിടയിലൂടെ
പുകഞ്ഞുതീര്‍ന്ന ഗോള്‍ഡ്‌ ഫ്ലേക്ക്‌ താഴേക്ക്‌ പോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

വിവാഹിതനും ചെയിന്‍ സ്മോക്കറുമായ ഒരുവന്റെ
കിടക്കയില്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ തയാറായി
വേലക്കാരി കാലുകള്‍ അകത്തിവയ്ക്കുന്നു

എല്ലാ ദിവസവും രാവിലെയുണര്‍ന്ന്‌ പൂന്തോട്ടം നനയ്ക്കുന്ന
ഒരുവന്റെ നിസംഗതയോടെ ഇലവേറ്റര്‍
മുകളിലേക്കു പോകുന്നു

അഞ്ചാമത്തെ നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍
പാല്‍ തിളച്ചു തൂവുന്നതു കേട്ട്‌
പൂന്തോട്ടം നനയ്ക്കുന്നതു നിര്‍ത്തി ഒരാള്‍
സ്കൂളിലേക്കു പോകുന്ന കുട്ടികളെ കൈവീശുന്നു

മറ്റൊരു സിഗരറ്റിന്‌ തീകൊളുത്തുന്നു

അനിതാ ദേശ്പാണ്ഡേ മാര്‍ച്ച് 21, 2009

Posted by samajam in കവിതകള്‍.
add a comment

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
ഒരു കാക്ക മുകളിലേക്ക്‌ പറന്നുപോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

അവിവിവാഹിതയും മൗനിയുമായ ഒരുവളുടെ
കിടക്കയില്‍ നിന്നും അറ്റംപൊട്ടിയ ഒരു കോണ്ടം
വേലക്കാരന്‍ കണ്ടെടുക്കുന്നു

പാഥേയം മാര്‍ച്ച് 21, 2009

Posted by samajam in കവിതകള്‍.
add a comment

ഒടുവിലെന്‍ ഭാണ്ഡത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച തുടു ചന്ദന തുണ്ട് വിറകും
അന്ത്യമായ് കണ്ചിമ്മും അഗ്നിക്ക് നല്‍കി ഞാന്‍ ഒന്നതിന്‍ ചൂടേറ്റു വാങ്ങി – ONV

Follow

Get every new post delivered to your Inbox.