പോന്നതു ഭാഗ്യം! മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു. (കൂടുതല്‍…)
തിരിച്ചുകിട്ടുന്നതിന്റെ ആനന്ദം മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
മുല്ലായുടെ കഴുതയെ ഒരിക്കൽ കാണാതെപോയി. അയാൾ അങ്ങാടിയിലേക്കോടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:
‘എന്റെ കഴുതയെ കണ്ടുപിടിച്ചുകൊണ്ടുവരുന്നവന് ആ കഴുതയെ സമ്മാനമായി നൽകുന്നതാണ്!’
ആളുകൾക്കത്ഭുതമായി. (കൂടുതല്‍…)
വലിയ തെറ്റുകൾ മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
തിമൂറിന്റെ കാലത്ത് ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനു വിലക്കുണ്ടായിരുന്നു. വലിയൊരു കത്തിയുമായി പാഠശാലയിലേക്കു പോയ നസ്രുദീനെ ഭടന്മാർ തടഞ്ഞുനിർത്തി. (കൂടുതല്‍…)
ആശനടത്തൽ മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ അയൽക്കാരന് വില്ലുപോലെ വളഞ്ഞ കൊമ്പുകളുള്ള ഒരു കാളക്കൂറ്റനുണ്ടായിരുന്നു. ആ കൊമ്പുകൾക്കിടയിൽക്കയറിയിരുന്ന് ഒരു സവാരി ചെയ്യാൻ അയാൾക്കൊരു പൂതി തോന്നി. പക്ഷേ പേടി കാരണം ആശ നടപ്പായില്ല. അങ്ങനെയിരിക്കെ കാള ഉറങ്ങിക്കിടക്കുന്നത് നസ്രുദീൻ കണ്ടു. (കൂടുതല്‍…)
എന്തു ചെയ്യണമെന്ന് എനിക്കറിയാം ഏപ്രില്‍ 9, 2009
Posted by samajam in കുട്ടികള്‍ക്ക്, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരു സത്രത്തിൽ അന്തിയുറങ്ങിയ മുല്ലാ കാലത്തെഴുന്നേറ്റുനോക്കുമ്പോൾ സഞ്ചി കാണാനില്ല.
‘വേഗം എന്റെ സഞ്ചി കണ്ടുപിടിച്ചു കൊണ്ടുവന്നോ, ഇല്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം!’ മുല്ലാ സത്രം ജീവനക്കാരെ ഭീഷണിപ്പെടുത്തി. (കൂടുതല്‍…)
അതിനു സ്വന്തം കഴുതയെ നോക്ക്! ഏപ്രില്‍ 9, 2009
Posted by samajam in നര്‍മ്മം, മുല്ലാക്കഥകള്‍.add a comment
കോടതിവരാന്തയുടെ തൂണിൽ കഴുതയെ കെട്ടിയിട്ട് മുല്ലാ അങ്ങാടിയിൽ പോയി. ഈ സമയത്ത് ന്യായാധിപൻ ഒരു കള്ളസാക്ഷിക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു; കഴുതയുടെ മേൽ പുറം തിരിച്ചിരുത്തിയിട്ട് തെരുവിലൂടെ നടത്തുക- അതായിരുന്നു ശിക്ഷ. (കൂടുതല്‍…)
ഈ വലിയ പാത്രത്തിൽ ഏപ്രില്‍ 7, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീൻ ഇടയ്ക്കിടെ തന്റെ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കും; വീട്ടിൽ അതിനുള്ള കോപ്പുണ്ടോയെന്നൊന്നും ആൾ അന്വേഷിക്കില്ല. ഭാര്യ എങ്ങനെയെങ്കിലുമൊക്കെ എല്ലാവരെയും ഊട്ടിവിടും. ഒരുദിവസം മുല്ലാ വീണ്ടും തന്റെ ചങ്ങാതിമാരെ വിരുന്നിനു ക്ഷണിച്ചു. ഭാര്യ അയാളെ അടുക്കളയിലേക്കു വിളിച്ചിട്ടു പറഞ്ഞു:
‘ഇവിടെ അരിയുമില്ല, നെയ്യുമില്ല. തീയെരിക്കാൻ വിറകുപോലുമില്ല.’
നസ്രുദീൻ അടുക്കളയിൽ നിന്ന് വലിയൊരപ്പച്ചെമ്പെടുത്ത് ചങ്ങാതിമാരെ കാണിച്ചിട്ടു പറഞ്ഞു:
‘എന്തു ചെയ്യാനാ! ഇവിടെ അരിയും നെയ്യും എരിക്കാൻ വിറകുമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ പാത്രത്തിലായിരുന്നേനേ ഞാൻ വിളമ്പിക്കൊണ്ടുവയ്ക്കുക!’
ആരാണു നസ്രുദീൻ? ഏപ്രില്‍ 7, 2009
Posted by samajam in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട് നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. (കൂടുതല്‍…)
വാത്തു പൊരിച്ചത് ഏപ്രില്‍ 7, 2009
Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
‘അതിനെനിക്കെന്താ?’ നസ്രുദീൻ ചോദിച്ചു.
‘അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്.’
‘അതിനു തനിക്കെന്താ?’
സുൽത്താന്റെ വില ഏപ്രില്‍ 7, 2009
Posted by samajam in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.add a comment
തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, ‘ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?’
‘അമ്പതു വരാഹൻ,’ നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
‘എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!’ തിമൂറിനു നീരസമായി.
“അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!’
