jump to navigation

ചിരിയുടെ നാനാര്‍ഥങ്ങള്‍; വിപര്യയങ്ങള്‍ : വി പി കെ പൂങ്ങോട് ജൂണ്‍ 6, 2009

Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.
2 comments

വി എസിന്റെ ചിരി സംബന്ധിച്ച്, ഒരു ഗണിതവിദഗ്ധന്റെ കുശലതയോടെ കണിശമായി അളന്നുമുറിച്ച് അഴീക്കോട്  പറഞ്ഞു: ‘വഞ്ചനയുടേത്!’ ഭാഷാപണ്ഡിതനായ അദ്ദേഹം കൂട്ടിക്കിട്ടിയ കണക്ക് അങ്ങനെ കട്ടായമായി പറയരുതായിരുന്നു. ചിരി, പൊട്ടിച്ചിരി, പുഞ്ചിരി എന്നിവയ്ക്കൊക്കെ നിരവധി അര്‍ഥങ്ങളും അര്‍ഥതലങ്ങളുമുണ്ട്. (കൂടുതല്‍…)

ചാനല്‍ സമ്മാന വശ്യയന്ത്രം മേയ് 27, 2009

Posted by cvbasheer in ആക്ഷേപ ഹാസ്യം, നര്‍മ്മം.
add a comment

“ഹലോ, ഹലോ! ഇത് മനോമുകുളം വാരികേലും കിനാവ് ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?”
“അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്. എന്റെ ‘മനസ്സുഖം’ പരിപാടി കാണാറുണ്േടാ? എന്താ സഹോദരീടെ പേര്? എന്താ പ്രശ്നം?”
“ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ് എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). (കൂടുതല്‍…)

മഹാത്യാഗികള്‍ക്കു പുരസ്കാരം മേയ് 20, 2009

Posted by cvbasheer in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.
add a comment

“ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ട് നിത്യവും ആത്മാര്‍ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്കു സ്നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, സുഹൃത്തുക്കളേ! ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.എ ഇതാ എത്തിക്കഴിഞ്ഞു.” (കൂടുതല്‍…)

കാറ്റുള്ളപ്പോഴല്ലേ തൂറ്റാനൊക്കൂ ഏപ്രില്‍ 20, 2009

Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം.
add a comment

“നട്ടപ്പാതിര നേരത്ത്, വീട്ടില്‍ മുട്ടിവിളിച്ചിട്ട്, പത്തോ നൂറോ കൊടുത്തിട്ട്, കെട്ടിപ്പിടിച്ചു കരഞ്ഞിട്ട്…” ഈ മുദ്രാവാക്യത്തിനൊരു പ്രത്യേകതയുണ്ട്. ഏതു പാര്‍ട്ടിക്കാര്‍ക്കും എതിരാളികള്‍ക്കേതിരേ വിളിക്കാമെന്നതാണത്. “കാക്കിക്കുള്ളില്‍ പോലിസെങ്കില്‍ നിയമം ഞങ്ങള്‍ പാലിക്കും, കാക്കിക്കുള്ളില്‍ കാവിയെങ്കില്‍ നിയമം ഞങ്ങള്‍ക്കു പുല്ലാണ്” എന്ന മുദ്രാവാക്യവും ഇക്കൂട്ടത്തില്‍പ്പെടുത്താം. കാവിക്ക് പകരം ചുവപ്പ്, പച്ച എന്നിങ്ങനെ നിറം മാറ്റിക്കൊടുക്കണമെന്നു മാത്രം. (കൂടുതല്‍…)

‘ജയദേവന്റെ കാര്യം മറക്കരുത്’ ഏപ്രില്‍ 20, 2009

Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.
add a comment

പോളിങ് ബൂത്തില്‍ വച്ചു മന്ത്രി കെ പി രാജേന്ദ്രന്‍ ലീഡര്‍ കെ കരുണാകരനോട് ‘ജയദേവന്റെ കാര്യം മറക്കരുത്’ എന്നു പറഞ്ഞത് തമാശയായി കൂട്ടാം. ചോറു തന്നെ തിന്നണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്നും ഒരു ഗ്ളാസ് പാലും കോഴിമുട്ടയും പോരേയെന്നും ചോദിച്ച സി ദിവാകരന്റെ പാര്‍ട്ടിക്കാരനും ഒരു ജോക്കറായില്ലെങ്കിലേ അതിശയപ്പെടേണ്ടതുള്ളൂ. (കൂടുതല്‍…)

ഫാനോ കോലയോ തണുക്കാന്‍ നല്ലത്? ഏപ്രില്‍ 20, 2009

Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം.
add a comment

വിഷുവിന് ഉണ്ണിനമ്പൂതിരി പടക്കം പൊട്ടിക്കുകയാണ്. “ഇതെന്താ ഈ കാണിക്കുന്നത്. ഇങ്ങനെയാണോ ഉണ്ണ്യേ പടക്കംപൊട്ടിക്കുന്നത്?”- പടക്കം മുറ്റത്തു വച്ചു പേടിമൂലം മകന്‍ ഓടിമാറുന്നതു കണ്ട അച്ഛന്‍നമ്പൂതിരി ചോദിച്ചു. (കൂടുതല്‍…)

മുസ്ലിം നിലപാടിലെ അപഹാസ്യത – ഒ അബ്ദുല്ല ഏപ്രില്‍ 11, 2009

Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.
3 comments

മുസ്ലിംവിരുദ്ധ ലോബിയുടെ ദുഷ്ടഭാഷ കടമെടുത്തു പ്രയോഗിച്ചാല്‍, ‘ജിഹാദി’കള്‍ക്കു സമരാവേശം പകരാന്‍    സൈനുദ്ദീന്‍ മഖ്ദൂം എന്ന മഹാപണ്ഡിതന്‍ ഗ്രന്ഥരചന നടത്തിയ പൊന്നാനിയെത്തന്നെ പിണറായിമാരും പാലോളിമാരും തിരഞ്ഞെടുത്തത് യാദൃച്ഛികമാവാന്‍ തരമില്ല. പൊന്നാനിയില്‍ ആര് ജയിക്കും എന്നറിയാന്‍ ഏപ്രില്‍ പതിനാറിനപ്പുറത്തേക്കു കണ്ണുംനട്ടിരിക്കേണ്ടിവരും. (കൂടുതല്‍…)

ദത്ത് പുത്രനോടെന്തിനീ ചിറ്റമ്മനയം? ഏപ്രില്‍ 7, 2009

Posted by samajam in ആക്ഷേപ ഹാസ്യം, നര്‍മ്മം, രാഷ്ട്രീയം, ലേഖനങ്ങള്‍.
add a comment

പോസ്റ്റ് ഓഫിസ് ജീവനക്കാരനായ നമ്പൂതിരി കത്തില്‍ പതിച്ച സ്റാമ്പുകളില്‍ സീല്‍ വച്ചുകൊണ്ടിരിക്കുകയാണ്. “ഇതെന്താ തിരുമേനി ചില കത്തുകളില്‍ സീല്‍ പതിഞ്ഞിട്ടില്ലല്ലോ”- സഹജീവനക്കാരന്റെ ചോദ്യം. “നമുക്കു സ്വാതന്ത്യ്രം നേടിത്തന്ന ആളല്ലേ, അങ്ങേരുടെ മോന്തക്കിട്ടടിക്കാന്‍ മനസ്സുവരണില്യ”- ഗാന്ധിജിയുടെ തലയുള്ള സ്റ്റാമ്പുകളില്‍ നോക്കി നമ്പൂതിരി നെടുവീര്‍പ്പിട്ടു. (കൂടുതല്‍…)

എല്ലാം ജനതയ്ക്കുവേണ്ടി : സച്ചിദാനന്ദമൂര്‍ത്തി ഏപ്രില്‍ 3, 2009

Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.
add a comment

ജനതാ പരീക്ഷണം ചിലര്‍ക്കു രാഷ്ട്രീയ ഗൃഹാതുരതയാണ്. അതിനെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനുള്ള മോഹം ഒരിക്കലും അടങ്ങുന്നില്ല. മുലായം സിങ് യാദവ്, ലാലുപ്രസാദ് യാദവ്, റാംവിലാസ് പാസ്വാന്‍ എന്നിവര്‍ ചേര്‍ന്നു രൂപീകരിച്ച മതേതര മുന്നണി ആ ദിശയിലുള്ള കാല്‍വയ്പാണ്. (കൂടുതല്‍…)

ലത്തിഫിന്റെ കല്യാണം : ബീരാന്‍ കുട്ടി മാര്‍ച്ച് 28, 2009

Posted by accessgc in ആക്ഷേപ ഹാസ്യം, കഥകള്‍, നര്‍മ്മം.
add a comment

രണ്ടോ മുന്നോ കൊല്ലം കഴിഞ്ഞ്‌ എങ്ങനെയെങ്കിലും ഒന്നോ രണ്ടോ മാസത്തെ ലീവിന്‌ വന്ന്, എന്തെങ്കിലും കാട്ടി, മടങ്ങുന്ന ഗള്‍ഫുകാരന്‍ പുതിയപ്ലമാരെ, ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രികളുടെ സെര്‍വര്‍ റിജക്റ്റ്‌ ചെയ്യുന്ന കാലം. കൂലി പണിക്കാരനാണെങ്കിലും ഭര്‍ത്താവ്‌ നാട്ടിലുള്ളവന്‍ മതിയെന്ന ഒപ്പണ്‍ സോയ്സ്‌ പ്രോഗ്രം, കെട്ടുപ്രായമായ പെണ്‍കുട്ടികള്‍ ഒട്ടോമാറ്റിക്കായി ഇന്‍സ്റ്റാല്‍ ചെയ്ത്‌ സമയത്താണ്‌, നമ്മുടെ ലത്തിഫ്‌ ജിദ്ധയില്‍ നിന്നും നാട്ടിലെത്തുന്നത്‌. (കൂടുതല്‍…)

Follow

Get every new post delivered to your Inbox.