jump to navigation

ഭാര്യയുടെ പേര്‌ മാര്‍ച്ച് 29, 2009

Posted by samskaram in നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

നസ്രുദീനും ചങ്ങാതിയും കൂടി തങ്ങളുടെ ഭാര്യമാരെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. നസ്രുദീൻ ഒരിക്കലും തന്റെ ഭാര്യയുടെ പേരു പറഞ്ഞിട്ടില്ലെന്ന കാര്യം ചങ്ങാതിക്കോർമ്മ വന്നു. (കൂടുതല്‍…)

പിടകൾക്കൊരു പൂവൻ മാര്‍ച്ച് 29, 2009

Posted by samskaram in നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

ഒരിക്കൽ കുറേ തെരുവുപിള്ളേർ നസ്രുദീനെ പിടിച്ച്‌ സ്നാനഗൃഹത്തിലേക്കു കൊണ്ടുപോയി. (കൂടുതല്‍…)

ഏണി വില്‍പ്പനക്കാരന്‍ മാര്‍ച്ച് 29, 2009

Posted by samskaram in നര്‍മ്മം, മുല്ലാക്കഥകള്‍.
add a comment

നസുറുദ്ദീന്‍  തോട്ടത്തിന്റെ മതിലിൽ ഏണി ചാരി വച്ച്‌ ഉള്ളിൽക്കടന്നു. എന്നിട്ട്‌ ഏണിയും തോളിൽ വച്ചു നടക്കുമ്പോൾ തോട്ടക്കാരൻ ചെന്നു പിടികൂടി. ‘താനാരാ? തനിക്കെന്താ ഇവിടെ കാര്യം?’ ‘ഏണി വിൽക്കാൻ വന്നതാണ്‌!’ നസുറുദ്ദീന്‍ കണ്ണു ചിമ്മാതെ പറഞ്ഞു. ‘ ‘ഇതെന്താ ഏണി വിൽക്കാനുള്ള സ്ഥാലമാണോ?’ തോട്ടക്കാരൻ വിടുന്ന മട്ടില്ല. ‘മണ്ടച്ചാരേ,’ നസ്രുദീനും വിട്ടില്ല ‘ഇന്നയിടത്തേ ഏണി വിൽക്കാവൂ എന്നുണ്ടോ!’

ചന്ദ്രന്റെ മതിപ്പുവില മാര്‍ച്ച് 29, 2009

Posted by samskaram in നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

നസുറുദ്ദീന്‍ ഒരിക്കല്‍  അങ്ങാടിയിലൂടെ പോകുമ്പോൾ ഒരാൾ അടുത്തെചെന്ന് ഇങ്ങനെ ചോദിച്ചു: ‘മുല്ലാ, ഇന്നത്തെ ചന്ദ്രനെങ്ങനെ, മൂന്നിലോ നാലിലോ?’ ‘അതെനിക്കെങ്ങനെയറിയാം? ഞാൻ ചന്ദ്രനെ കച്ചവടം ചെയ്യാറില്ല!’

ഇങ്ങനേയും ഒരമ്മ ! : അഞ്ജു പുലാക്കാട്ട് മാര്‍ച്ച് 29, 2009

Posted by samskaram in കവിതകള്‍.
add a comment

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു…
ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി, ഒരാളുടെ കൈ പിടിച്ച്,
ആ വഴിയില്‍ കണ്ടതെല്ലാം മനോഹരമായിരുന്നു… (കൂടുതല്‍…)

പോക്കരിന്റെ വല്ല്യാപ്പ… മാര്‍ച്ച് 29, 2009

Posted by samskaram in നര്‍മ്മം, നാടോടിക്കഥകള്‍.
2 comments

പതിവ്‌ പോലെ അന്നും പോക്കര്‍ രാവിലെ ചെട്ടിയാരുടെ ശ്രീകൃഷ്ണവിലാസം ചായപീടിക എന്ന് പുള്ളിച്ചേമ്പ്‌ കൊണ്ടെഴുതിയ നാട്ടിലെ ഏക റസ്റ്റോറന്റിലെത്തി. രണ്ട്‌ കഷ്ണം പുട്ടിനും ഒരു ചായക്കും ഓര്‍ഡര്‍ ചെയുത്‌ കാലിന്മേല്‍ കാലുകയറ്റിവെച്ച്‌ തേങ്ങയുടെ കുറഞ്ഞ്‌ കൊണ്ടിരിക്കുന്ന അങ്ങാടി നിലവാരത്തെ കുറിച്ച്‌ വാചാലനായി. (കൂടുതല്‍…)

കോട്ടുവായ വരാനുള്ള കാരണങ്ങള്‍ മാര്‍ച്ച് 29, 2009

Posted by samskaram in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

നസുറുദ്ദീന്‍  ഒരിക്കല്‍ അടുത്തൊരു ഗ്രാമത്തിൽ പോയി. ആളുകൾ പക്ഷേ ലുബ്ധന്മാരായിരുന്നു. നസ്രുദീനു വിശന്നു. പക്ഷേ ആർക്കും അനക്കമില്ല. ഒരാൾ ചോദിക്കുകയാണ്‌: ‘മുല്ലാ, ആളുകൾ കോട്ടുവായയിടുന്നതെന്തുകൊണ്ടാണ്‌?’ ‘രണ്ടുകാരണങ്ങളുണ്ട്‌,’ നസുറുദ്ദീന്‍ പറഞ്ഞു. ‘ഒന്നുകിൽ ക്ഷീണം, അല്ലെങ്കിൽ വിശപ്പ്‌; എനിക്കു ക്ഷീണമില്ല!’

തിരിഞ്ഞതു കഴുത മാര്‍ച്ച് 29, 2009

Posted by samskaram in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.
add a comment

എവിടെയോ യാത്രക്കിറങ്ങിയ നസുറുദ്ദീന്‍  കഴുതപ്പുറത്തിരുന്നത്‌ തല തിരിഞ്ഞ്‌. ‘നസ്രുദീനേ, താന്‍ കഴുതയ്ക്കു പുറം തിരിഞ്ഞാണിരിക്കുന്നത്‌!’ ആളുകൾ വിളിച്ചുപറഞ്ഞു. ‘ഹേയ്‌, അങ്ങനെയല്ല,’ നസുറുദ്ദീന്‍ അവരെ ബോധ്യപ്പെടുത്തി. ‘കഴുതയാണു തിരിഞ്ഞുനിൽക്കുന്നത്‌.’

വീരപുരാണം : വിദൂഷകന്‍ മാര്‍ച്ച് 28, 2009

Posted by samskaram in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം.
2 comments

വീരനും മകനും ഇടതു മുന്നണിയില്‍ നിന്ന് പുറത്തേക്കുപോകാന്‍ തയ്യാറായി കഴിഞ്ഞിട്ട് മാസങ്ങളായി..
ഒറ്റയാല്‍ പാര്‍ട്ടിയാണ്…
വീരനില്ലെങ്കില്‍ പാര്‍ട്ടിയില്ല…
എപ്പോഴും മത്സരിക്കണം എന്ന ഒരു ചെറിയ ആഗ്രഹമേ അദ്ദേഹത്തിനുള്ളൂ…
സീറ്റ് തല്ലുകൂടിയെങ്കിലും ഒപ്പിക്കും! (കൂടുതല്‍…)

പാര്‍വ്വതി ഓമനക്കുട്ടന്‍ ക്ഷണിക്കുന്നു-തുണിയഴിച്ച് പ്രസിദ്ധയാകാന്‍ : വിദൂഷകന്‍ മാര്‍ച്ച് 28, 2009

Posted by samskaram in ആക്ഷേപ ഹാസ്യം.
1 comment so far

ലോകമെമ്പാടും സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു..
ശാസ്ത്രരംഗത്തും സാഹിത്യരംഗത്തും മറ്റും അവര്‍ ധാരാളമായി കടന്നുവന്നുകൊണ്ടിരിക്കുന്നു.
അവരെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം.. (കൂടുതല്‍…)

Follow

Get every new post delivered to your Inbox.