ആരാണീ തസ്നി ബാനു? ജൂണ്‍ 29, 2011
Posted by cvbasheer in ഇതാണു മലയാളി, കൌതുക വാര്‍ത്തകള്‍, പൊതുവായത്, വര്‍ഗ്ഗീയത, സാംസ്കാരിക വാര്‍ത്തകള്‍.add a comment
തസ്നിബാനു – മഞ്ചേരി മുതല്‍ എന്‍ ജി ഒ കോർട്ടേഴ്സ് വരെ
കൊച്ചിയിൽ ഐടി ജീവനക്കാരി ആക്രമിക്കപ്പെട്ടു എന്ന വാർത്തകേട്ട പാതി കേൾക്കാത്ത പാതി മലയാളിയുടെ ധാർമ്മിക രോഷംപതിവുപോലെ ആളിക്കത്തി. സൌമ്യ എന്ന യുവധി അക്രമികളാൽകൊലചെയ്യപ്പെടുന്ന നിലക്ക് നിസ്സംഗത പ്രകടിപ്പിക്കുകയുംകൊലചെയ്യപ്പെട്ടപ്പോൾ ആളികത്തുകയും ചെയ്ത പതിവ് മലയാളികപടസദാചാരം തന്നെ. സദാചാര പോലീസിന്റെഅതിക്രമങ്ങൾക്കെതിരെ വിവിധ സംഘടനകളുടെയും,സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും വക ഉപവാസം, പ്രതിഷേധപ്രകടനം, ബ്ലോഗെഴുത്ത്,ബസ്സെഴുത്ത് എന്നിങ്ങനെ വിവിധ തരത്തിലും നിരത്തിലുമുള്ള പ്രതിഷേധസമരങ്ങൾ നാട്ടിലും,മറുനാട്ടിലും അരങ്ങേറി..
പെട്ടെന്നാണ് വാർത്തയിൽ ഒരു ‘ട്വിസ്റ്റ്‘ രൂപാന്തരപ്പെടുന്നത്. ആദ്യവാർത്തയിൽ കേട്ടതിൽ നിന്നുവിഭിന്നമായി അസമയത്ത്, സംശയാസ്പദകരമായ സാഹചര്യത്തിൽ യുവാവനീടൊപ്പം കണ്ട ഐടിജീവനക്കാരിയോട് വിവരം തിരക്കിയപ്പൊൾ യുവതി, യുവാക്കളോട് തട്ടിക്കയറീ എന്നും അത് ചോദ്യംചെയ്തപ്പോൾ ആദ്യം തല്ലിയത് ഐടി ജീവനക്കാരി ആണെന്നും വാർത്തയിൽ വന്നു.
വാർത്തയുടെ പൂർണ്ണ രൂപം ഇങ്ങിനെ.
+++
ആദ്യം തല്ലിയത് തസ്‌നി ബാനു; എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു
കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.
‘സദാചാര’ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത് തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത് എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു. അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു ‘സഭ്യമല്ലാത്ത’ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു ‘ബാംഗ്ലൂര്‍ അല്ലെ’ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്. സംഭവദിവസം രാത്രി പോലീസ് കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക് ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ് ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്, തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. താനാണ് ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ് മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു. ഇവരാണ് അസമയത്ത് സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത് ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത് ചോദ്യം ചെയ്‌തവരെ ‘സദാചാര പോലീസി’ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.
യുവതിയുടെ പേര് തസ്നി ബാനു എന്നാണെന്നും, സ്വദേശം മലപ്പുറം ജില്ലയിലെ മഞ്ചേരിആണെന്നുമുള്ള വിശദവിവരങ്ങൾ പിന്നിട് പുറത്തുവന്നു. ഐടി ജീവനക്കാരിയായ തസ്നി ബാനു ആരാണെന്നറിയുമ്പോൾ ചിലപ്പോൾ അദ്യം കേട്ട വാർത്തയും, പിന്നീട് വന്ന വാർത്തയും തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് ഉത്തരം ലഭിച്ചേക്കാം.
ആരാണീ തസ്നി ബാനു?
ഏതാണ്ട് പത്തു വർഷം മുൻപ് മലപ്പുറം ജില്ലയിലെ മഞ്ചേരി ‘യൂണിറ്റി’ കോളെജിൽ പഠിച്ചിരുന്ന തസ്നിബാനു എന്ന യുവതി, കോളെജ് അദ്ധ്യാപകനും, യുക്തിവാദി ആശയക്കാരനുമായ നാസർ (അയ്യപ്പനാസർ) എന്ന യുവാവുമായി പ്രണയത്തിലാവുകയുണ്ടായി. കോളെജ് പഠന കാലത്ത് നടക്കുന്ന മറ്റേത് പ്രണയത്തെയും പോലെയുള്ള പ്രണയത്തിനുമപ്പുറം ചില മാനങ്ങളുണ്ടായിരുന്നു, നാസർ-തസ്നിബാനു പ്രണയത്തിന്ന്. കോളെജ് പഠനത്തിന്നു വരുന്ന പഠിതാക്കളിൽ (ഭൂരിഭാഗവും മുസ്ലിം വിദ്യാർത്ഥികൾ) മതവിരുദ്ധ ആശയങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുവാൻ എന്നും ശ്രമിക്കുന്ന നാസറിന്റെ പ്രണയ കെണിയിൽ തസ്നിബാനു അകപ്പെടുകയായിരുന്നു. നാസറിനെ പ്രണയിച്ചതിലൂടെ സ്വാഭാവികമായും നാസറിന്റെ ആശയങ്ങളെയും തസ്നിബാനു പ്രണയിച്ചു. പരമ്പരാകത മുസ്ലിം മതവിശ്വാസിയായ തസ്നിബാനു പയ്യെപയ്യെ മതവിരുദ്ധ ആശയത്തിന്റെ പ്രയോക്താവായി മാറി.. പ്രണയത്തിൽ സ്വാഭാവികമായെവിടെയും സംഭവിക്കുന്നതു പോലെ തസ്നിബാനുവിന്റെ മാതാപിതാക്കൾ ഈ പ്രണയത്തിനെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. എന്നാൽ നാസർ-തസ്നിബാനു പ്രണയിതാക്കളൂടെ ശക്തമായ നിലപാടു മൂലം തസ്നിബാനിവിന്റെ മാതാപിതാക്കൾക്ക് നിലപാട് മാറ്റേണ്ടിവന്നു. നാസറിനു തസ്നിബാനുവിനെ മതാചാരപ്രകാരം ‘നിക്കാഹ്’ ചെയ്തു നൽകുവാൻ തസ്നിബാനുവിന്റെ മാതാപിതാക്കൾ സന്നദ്ധരായി. എന്നാൽ വിഷയത്തിന്റെ ഗതിമാറിയതും, നാസർ-തസ്നിബാനു പ്രണയത്തിന്നു വ്യത്യസ്ഥ തലങ്ങൾ കൈവന്നതും ഇവിടെ വെച്ചാണു. സമ്മർദ്ധത്തിന്നൊടുവിൽ മാതാപിതാക്കൾക്കു സമ്മതിക്കേണ്ടിവന്ന മതാചാരപ്രകാരമുള്ള വിവാഹത്തിന്ന് നാസറം തസ്നിബാനുവും തയ്യാറാകാതിരിക്കുകയും ‘നിക്കാഹിന്നു’ പകരം ‘സ്പേഷ്യൽ മാരെജ് ആക്ട്’പ്രകാരം മാത്രമെ തങ്ങൾ വിവാഹിതരാകൂ എന്നു നാസറും തസ്നിബാനുവും പ്രഖ്യാപിച്ചു.. അങ്ങിനെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കൊണ്ട്, ഒരു വിഭാഗം മാധ്യമങ്ങളുടെയും, വിഷയത്തിലെ മത-രാഷ്ട്രീയ താല്പര്യം കണ്ടറിഞ്ഞ ചില സാമൂഹിക പ്രവർത്തകരുടെയും നിറസാന്നിദ്ധ്യത്തിൽ നാസറും തസ്നിബാനുവും തമ്മിലുള്ള വിവാഹം ‘സ്പേഷ്യൽ മാരേജ് ആക്ട്’ പ്രകാരം വളരെ കെങ്കേമമായി നടന്നു.
എന്നാൽ വെറുമൊരു പ്രണയത്തിന്നുമപ്പുറം മാധ്യമങ്ങളും മേല്പറഞ്ഞ സാമൂഹിക പ്രവർത്തകരും തസ്നിബാനു-നാസർ പ്രണയത്തെ സമീപിച്ചത് മറ്റൊരു തലത്തിലായിരുന്നു. മതമൗലീകവാദികളുടെ സാന്നിദ്ധ്യമായിരുന്നു മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതിഹാസ പ്രണയതാരങ്ങളായ ‘ആദിത്യൻ രാധ’ പ്രണയിനികളുടെ വിശേഷണമാണു മാധ്യമങ്ങൾ നാസർ തസ്നിബാനു പ്രണയത്തിന്ന് ചാർത്തിയത്. വർത്തമാന പത്രങ്ങളിൽ മേൽപറഞ്ഞ വിശേഷണങ്ങളുമായി നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. മതമൗലീകവാദികളുടെ പീഢനത്തിന്നും അക്രമണത്തിന്നും തസ്നിബാനു നിരന്തരം ഇരയാകപ്പെടുന്നു എന്ന നിലക്കൂള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. മഞ്ചേരി ടൗണിൽ വെച്ച് തസ്നി ബാനു അക്രമിക്കപ്പെട്ടു എന്ന നിലക്കുള്ള സ്കൂപ് ന്യുസുകളും വന്നുകൊണ്ടിരുന്നു. ഈ വിഷയത്തിന്റെ ഇടപെട്ട സാമൂഹികപ്രവർത്തകരാകട്ടെ വിഷയത്തിൽ ഇസ്ലാമിക മതമൗലീക വാദത്തിന്റെ കരങ്ങളുടെ വേവലാതിയുമായി നിരവധി വെദികളിൽ ചുറ്റിത്തിരിഞ്ഞു. മഞ്ചെരിയിൽ യഹൂദ ബാന്ധവമുള്ള അതേസമയം കേരളത്തിലെ ഒരു ക്രൈസ്തവസഭയുമായും ബന്ധമില്ലാത്ത ‘മർക്കസുൽ ബിഷാറ’ എന്ന അറബിപെരുള്ള നിഗൂഢസ്ഥാപനം കേന്ദ്രീകരിച്ച് ഫാദർ അലവി എന്ന പാതിരിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കള്ളക്കളികൾ മഞ്ചേരിയിലെ സാമൂഹിക പ്രവർത്തകരുടെ അവസരോചിതമായ ഇടപെടൽ മൂലം വെളിച്ചത്തു വന്ന സമയവുമായിരുന്നു അന്നു. കള്ളക്കളികളും പെൺവാണിഭവും പുറത്തായതിനെ തുടർന്നുള്ള തദ്ദേശിയരുടെ ശക്തമായ പ്രതിഷേധത്തിന്നൊടുവിൽ മർക്കാസുൽ ബിഷാറ എന്ന എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടിവന്നു. മർക്കസുൽ ബിഷാറയിൽ നടക്കുന്ന പെൺവാണിഭത്തിന്റെയും, കള്ളനോട്ടു വിതരണത്തിന്റെയും, വിദ്വംസകപ്രവർത്തനങ്ങളുടെയും പൂണ്ണവിവരങ്ങൾ സർവ്വ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ബന്ധപ്പെട്ടവർ പ്രദർശിപ്പിച്ചിട്ടു പോലും മലയാളത്തിലെ കുത്തക മാധ്യമങ്ങളൊന്നു പോലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്ന് മാത്രമല്ല ‘മാര്ക്കുസുൽബിഷാര’എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ട നിലയിലേക്ക് ജാനകിയ പ്രക്ഷോപതിന്നു നേതൃത്വം നൽകിയവരെ തസ്നിബാനു കേസുമായി ബന്ധപ്പെടുത്തി കഥ മേനയുവാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.
വിവാഹാനന്തരം കുറച്ചു നാൾ തസ്നിബാനുവിനെ കാണുന്നത് മുസ്ലിം പ്രഭാഷണ വേദികളിലെ സ്ഥിരം ചോദ്യകർത്താവിന്റെ വേഷത്തിലും, ഇസ്ലാമിക വിരുദ്ധ പാളയത്തിലെ പ്രഭാഷകയുടെ റോളിലുമായിരുന്നു. എം.എം അക്ബരിന്റെ പ്രഭാഷണ വേദികളിൽ ചോദ്യശരങ്ങളുമായി തസ്നിബാനു മാറിയ ‘പുതിയ പശ്ചാതലത്തിന്റെ പ്രതിനിധിയായി’ നിറഞ്ഞുനിന്നു. എം.എം അക്ബറിനെ ചോദ്യങ്ങൾ കൊണ്ട് നിറുത്തിപൊരിച്ചു. അതെസമയം ചോദിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കേൾക്കുവാനുള്ള മാനസീക അവസ്ഥയിൽ നിന്നും തസ്നിബാനു വളരെയധികം മുൻപോട്ട് സഞ്ചരിച്ചിരുന്നു.. എന്നാൽ അധികം വൈകാതെ കേട്ട വാർത്ത മതാചാരപ്രകാരമുള്ള ‘നിക്കാഹി’നു സമ്മതിക്കാതെ ‘സ്പേഷ്യൽ മാരേജ് ആക്ട്’ പ്രകാരം വിവാഹിതരായ നാസർ തസ്നിബാനു ദമ്പതികൾ വിവാഹബന്ധം തുടരാനാകത്തെ വിവാഹമോചിതരായി എന്നതായിരുന്നു. പരസ്പര പ്രണയത്തിന്നും, ഇഷ്ടത്തിനുമപ്പുറം മാധ്യമങ്ങളുടെയും, മുസ്ലിം വിരുദ്ധ ആശയങ്ങളുടെ പ്രയോക്താക്കളായ ഒരു വിഭാഗം പൊതുപ്രവർത്തകരുടെയും സ്വകാര്യ അജണ്ടകളുടെ ഇരയായി ഇതിനകം മാറപ്പെട്ടു കഴിഞ്ഞ നാസർ തസ്നിബാനു പ്രണയത്തിന്നു ആരോഗ്യകരമായ ദാമ്പ്ത്യത്തിലൂടെ മുന്നോട്ടു സഞ്ചരിക്കാനായില്ല എന്നതാണു വാസ്തവം. മാധ്യമങ്ങൾ കൽപിച്ചു നൽകിയ പ്രചാരണത്തിന്റെ മഞ്ഞളിപ്പിൽ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട തസ്നിബാനു വാസ്തവത്തിൽ ചില താല്പര്യങ്ങളുടെ ഇരായക്കപ്പെടുകയായിരുന്നു. എന്നാൽ ആദിത്യൻ രാധ പ്രണയ കഥകൾ രചിച്ച് നാസർ തസ്നിബാനു പ്രണയത്തിന്നും, മതമൗലികവാദികളുടെ ഇടപെടലിനും, ‘മതേതര’ വിവാഹത്തിന്നും വൻ കവറേജ് നൽകിയ മാധ്യമങ്ങളോ, നിഗൂഢ താൽപര്യമുള്ള സാംസ്ക്കാരിക പ്രവർത്തകരോ നാസർ തസ്നിബാനു വിവാഹബന്ധത്തിൽ സംഭവിച്ച അപചയത്തെ ബോധപൂർവ്വം കണ്ടില്ലെന്നു നടിച്ചു. പിന്നിട് തസ്നി ബാനുവിനു എന്തുസംഭവിച്ചെന്നു പോലും നാലാൾ അറിയാത്ത അവസ്ഥയിലേക്ക് മാധ്യമങ്ങൾ ഈ വിഷയത്തെ-പാടെ-അവഗണിച്ചു.
ഏതായാലും വർഷങ്ങൾക്കു ശേഷം തസ്നിബാനു ഒരിക്കൽ കൂടെ വാർത്തകളിലെക്കും, വിവാദങ്ങളിലേക്കും കടന്നുവരികയാണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്ന് ആരംഭിച്ച തസ്നിബാനുവിന്റെ ആർപ്പുവിളികളോടെയുള്ള യാത്ര ഐടി നഗരത്തിലെ പാതിരാവിന്റെ വിജനതയിൽ യുവാകളുമായുള്ള കയ്യേറ്റത്തിൽ എത്തിനിൽക്കുന്നു….. സ്വാതന്ത്ര്യം തേടിയുള്ള തസ്നിബാനുവിന്റെ യാത്ര ഏറെ ദൂരം പിന്നിട്ടിരിക്കുന്നു…… ഇനിയും ഏറെ ദുരം പിന്നിടാനിരിക്കുന്നു.
യാത്ര തുടരട്ടെ……..സര്‍വ മംഗളവും നേരുന്നു…
അന്തുക്കയുടെ 17-ാം വരവ് – ഫസീല റഫീഖ് ജൂണ്‍ 26, 2011
Posted by cvbasheer in ഇതാണു മലയാളി, കഥകള്‍, ഗള്‍ഫ് സാംസ്കാരികം.add a comment
അന്ത്രുക്കയുടെ കഥ മനസ്സിനെ നൊമ്പരപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന വേദനയെ അന്ത്രുക്കയും അനുഭവിച്ചിട്ടുള്ളൂ. എന്തായിരുന്നു അന്ത്രുക്കയുടെ പതിനേഴാം വരവ്. ‘അന്ത്രുക്കയുടെ പതിനേഴാം വരവെന്ന’ തലക്കെട്ടിലുള്ളപ്പോള്‍ ഒരു കഥയായിരിക്കും എന്ന തോന്നലുണ്ടായിരിക്കുക സ്വാഭാവികം. അന്ത്രുക്കയുടെ അഥവാ അബ്ദുള്ളക്കയുടെ ജീവിതം തുടങ്ങുന്നത് പ്രവാസ കുടിയേറ്റത്തിന്‍റെ തിരക്കിട്ട തള്ളിച്ചയിലെ 33 വര്‍ഷം മുന്‍പ്.
ആരായിരുന്നു അബ്ദുള്ളക്ക എന്ന അന്ത്രുക്ക? കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചൊക്ലിയെന്ന ഗ്രാമത്തിലെ ഒരു നാട്ടുമ്പുറത്തുകാരന്‍. ചൊക്ലി മാപ്പിള സ്‌കൂളിലെ പഠനവും ദാരിദ്ര്യത്തിന്‍റെ കാഠിന്യവും ഒന്നിച്ച്‌കൊണ്ടു പോകാന്‍ കഴിയാത്തതിന്‍റെ പേരില്‍ പഠനവും കൗമാരവും ഗ്രാമത്തിന്‍റെ നന്മയും ഉപേക്ഷിച്ച് കടല്‍ കടന്ന് വന്ന നമ്മുടെ പൂര്‍വ്വികരില്‍ ഒരാള്‍. നൂറുകണക്കിന് തൊഴിലന്വേഷകര്‍ക്ക് ആശ്വാസമായ ഈ മണല്‍ക്കാട്ടിലേക്ക് അന്ത്രുക്കയും എത്തിപ്പെട്ടു.
പലതൊഴിലും ചെയ്തു. അവസാനം എത്തിയത് ഒരു യമനിയുടെ ഹോട്ടലില്‍. പത്തിരിയും ഇറച്ചിയും പുട്ടും കടലയും ചോറും മത്തിക്കറിയും തിന്നറിവ് മാത്രമുള്ള അന്ത്രുക്ക മന്ദബൂസും ഖബ്‌സയും അലീസയും മന്തിയും പാകപ്പെടുത്താന്‍ ശീലിച്ചു. അങ്ങനെ കാലാന്തരത്തില്‍ യമനിയുടെ കിച്ചനില്‍ അന്ത്രുക്ക ഉസ്താദായി. അറബികളുടെ ഭക്ഷണ രീതിയുടെ രസക്കൂട്ടുകള്‍ പഠിച്ച് അന്ത്രുക്ക ഒന്നാം നമ്പര്‍ പാചകക്കാരനായി. ഏതൊരു പ്രവാസിയും ‘പഠിച്ചെടുത്ത് നിലനില്‍ക്കുക’ എന്ന മുദ്രാവാക്യം മുറുകെ പിടിച്ചത് കൊണ്ടാണല്ലോ നാം ഇവിടെ വരെ എത്തിയത്. ആ ഒരു കഴിവിനെ നമുക്ക് മാത്രം കൈമുതലായിത്തന്നത് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ച് നില്‍ക്കാന്‍ മലയാളിക്ക് ദൈവം നല്‍കിയ കഴിവായിരിക്കും. ദാരിദ്ര്യത്തില്‍ നിന്ന് അന്ത്രുക്കയുടെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. യമനിയായ മുതലാളി അന്ത്രുക്കയുടെ കാര്യത്തില്‍ നല്ല തീരുമാനങ്ങള്‍ മാത്രമേ എടുക്കാറുള്ളൂ. ഹോട്ടലിലെ പാചകപ്പുരയിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും എല്ലാം സഹിച്ചും ക്ഷമിച്ചും അന്ത്രുക്ക 32 വര്‍ഷം പിന്നിട്ടു. അതിനിടയില്‍ ഹോട്ടലിന്‍റെ രൂപവും ഭാവവും മാറി. യമനിയായ മുതലാളി മരിച്ചു, മകന്‍ ഏറ്റെടുത്തു. മാതാപിതാക്കളോടൊത്ത് കൈക്കുഞ്ഞുമായി ഹോട്ടലിലെത്തിയ അറബിക്കുട്ടികള്‍ വളര്‍ന്ന് വലുതായി. നിയമങ്ങളും ചിട്ടകളും മാറി വന്നു. അപ്പോഴും അന്ത്രുക്ക മാറ്റമില്ലാതെ ഉസ്താദായി തുടര്‍ന്നു.
എല്ലാ പ്രവാസിയും ഒരു തിരിച്ചുപോക്കിന്‍റെ ചിന്ത തുടങ്ങുന്നത് പോലെ അന്ത്രുക്കയും ഒരു തീരുമാനമെടുത്തു. ‘വയ്യ ഞാന്‍ പോകുകയാണ്’ അങ്ങനെ ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ ഇങ്ങനെ ചോദിക്കും ‘നാട്ടിലെത്തിയിട്ട് എന്ത് ചെയ്യാനാണ്’ എന്തെങ്കിലും ചെയ്താലെ ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ ഉടലെടുക്കുക സ്വാഭാവികം. കാരണം നീക്കിയിരിപ്പോ, സമ്പാദ്യമൊ ഒന്നുമില്ലാതെ നാട്ടിലെങ്ങനെ ശിഷ്ടകാലം ജീവിക്കും. ഒരു റിട്ടേയര്‍മെന്‍റ് പോലും ഇല്ലാതെ, ഒരു പെന്‍ഷന്‍ പോലുമില്ലാതെ, ഇന്‍ഷ്വറന്‍സ് പരിരക്ഷപോലുമില്ലാതെ, റേഷന്‍കാര്‍ഡില്‍ പേരില്ലാതെ ബാക്കിയെന്തുകാലം. പേടിപ്പെടുത്തുന്ന നൊമ്പരമായി പലരുടെയും മനസ്സില്‍ വിങ്ങലായി ഒരു ഞെട്ടിക്കുന്ന സത്യമായി അവശേഷിക്കുന്നു.
പക്ഷേ, അന്ത്രുക്കയെ സംബന്ധിച്ചടത്തോളം പ്രയാസങ്ങള്‍ ഏറെയില്ല. മൂന്ന് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഒരു മകന്‍ കോളേജില്‍ പഠിക്കുന്നു. ഒരു ചെറിയ വീടും സ്ഥലവും ഉണ്ട്. ചെറിയ വരുമാന ശ്രോതസ്സ് വാടകയിനത്തില്‍ രണ്ട് പീടകമുറിയില്‍ നിന്ന് കിട്ടുന്നുണ്ട്. ചെറിയ ബാങ്ക് ബാലന്‍സും ഉണ്ട്. അന്തുക്കാന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അതുമതി അല്ലാതെ ഇപ്പോ എന്താ ചെയ്യാ.. കാലാകാലം ഇവിടെ കഴിയാന്‍ കഴിയോ? വയ്യാണ്ടായി.. പോവാണ്’
അന്തുക്കയുടെ പരിചയക്കാര്‍ കൂടുതലും അറബികളാണ്. ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ ഭക്ഷണം ഉണ്ടാക്കിയ ആളെ പ്രകീര്‍ത്തിക്കാനും ചെറിയ പാരിതോഷികങ്ങള്‍ നല്‍കാനും മഹാമനസ്‌കരാണ് അറബികള്‍. പിന്നെ അടുപ്പമുള്ളത് എന്‍റെ വീടുമായിട്ടാണ്. എന്‍റെ ഭര്‍ത്താവിന്‍റെ നാട്ടുകാരനാണ് അന്ത്രുക്ക. അങ്ങനെയാണ് ഞാന്‍ അന്ത്രുക്കയെ അറിയുന്നത്. സ്വന്തം നാട്ടുകാരോട് വല്ലാത്ത ഒരടുപ്പം എന്‍റെ കെട്ടിയവന്‍ കാണിക്കാറുണ്ട്. എന്‍റെ നാട്ടുകാരോടും കുടുംബക്കാരോടും അത് കാണിക്കാറുമില്ല. (എന്‍റെ ഭാഗത്ത് നിന്ന് ആരെങ്കിലും അതിഥിയായി എത്തിയെങ്കില്‍ അന്ന് റോഡ് ബ്ലോക്കായും ഓഫീസില്‍ തിരക്കായും എയര്‍പോര്‍ട്ട് യാത്രയപ്പും ഇല്ലാതിരിക്കില്ല).
നാട്ടുകാരുടെ കൂട്ടത്തില്‍ അന്ത്രുക്ക ഒരു പാവമായിട്ടാണ് എനിക്ക് തോന്നിയത്. വരുമ്പോള്‍ എന്‍റെ കൊച്ചു മകള്‍ക്ക് ഒരു ചോക്ലേറ്റുമായിട്ടേ വരൂ. ഒരുപാട് സംസാരിക്കാത്ത സോഫയില്‍ അമര്‍ന്നിരിക്കാതെ ഒരു പരിഭവവും പ്രകടിപ്പിക്കാതെ ചെറിയ ചിരിയുമായി എല്ലാം മൂളികേള്‍ക്കാറുള്ള അന്ത്രുക്ക പ്രവാസികളുടെ ഒരു പരിഛേദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആ അന്ത്രുക്കയാണ് ഗള്‍ഫ് വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നത്. യാത്രയപ്പിലാണ് അന്ത്രുക്ക പറഞ്ഞത്. ‘ഇതന്‍റെ 16-ാമത്തെ യാത്രയാണ്. 30 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 15 തവണ നാട്ടില്‍ പോയി. ഇത് അവസാനത്തേതും’ വേര്‍പാടിന്‍റെ നൊമ്പരം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. എന്നാലും ശിഷ്ടകാലം ഭാര്യയോടും മക്കളോടുമൊത്ത് നാട്ടിലെ വായുവും വെള്ളവും, ശ്വിസിച്ചും കുടിച്ചും ജീവിക്കാമല്ലോ അലാറത്തിന്‍റെ അലാറമില്ലാതെ ഉറങ്ങുകയും ഉണരുകയും ചെയ്യാമല്ലോ.
യാത്രയപ്പിന് അറബിയുടെ മകന്‍ യമന്‍കാരന്‍ അബ്ദുള്ളയും ഉണ്ടായിരുന്നു. ‘ബാപ്പ മരിച്ചപ്പോള്‍ ബാപ്പയുടെ സ്ഥാനത്ത് കണ്ടതാണ് അന്തുക്കയെ. ബാപ്പ നാട്ടില്‍ വന്നാല്‍ അന്തുക്കയുടെ കാര്യം വീട്ടില്‍ പറയാറുണ്ട്. തെറ്റെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ പൊറുക്കണം. എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം. എന്ന് പറഞ്ഞ് യമന്‍കാരന്‍ അന്ത്രുക്കയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ആത്മബന്ധത്തിന്‍റെ ഈ അടുപ്പം ഇത്രത്തോളമുണ്ടെന്നറിയാമായിരുന്നു അത്. ഓരോ മലയാളിയും കാത്ത് സൂക്ഷിച്ച വ്യക്തി ബന്ധത്തിന്‍റെ കെട്ടുറുപ്പാണ് കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും നമുക്ക് ഇവിടെ പിടിച്ച് നില്‍ക്കാന്‍ കെല്‍പ്പേകുന്നത് ഈ ഹൃദയബന്ധമാണ്. സ്‌നേഹത്തന്‍റെ നേരറിവാണ്.
അവിടെയെത്തി വിളിക്കാം എന്ന പല്ലവി പോലെ അന്തുക്ക യാത്രയായി.
ഓര്‍മ്മയില്‍ നിന്ന് അന്തുക്കമാഞ്ഞ് പോയി. എഴ് മാസത്തോളമായി അദ്ദേഹം പോയിട്ട്.
വെള്ളിയാഴ്ചയായിരുന്നു ഒരു ഫോണ്‍ കോള്‍ എന്‍റെ ഭര്‍ത്താവിന് കിട്ടിയത് മറുതലക്കല്‍ അന്ത്രുക്കയാണ്. പോയിട്ട് ഇതുവരെ വിളിക്കാത്തിന്‍റെ പരിഭവവുമായി സംസാരിക്കവെയാണ് അന്ത്രുക്ക കാര്യം പറഞ്ഞത്. നാളെ രാത്രിക്കുള്ള ഫ്ലൈറ്റിന് അങ്ങോട്ട് വരികയാണ്. മോന് പറ്റുമെങ്കില്‍ എയര്‍പോര്‍ട്ടില്‍ വരിക. ഫോണ്‍ കട്ടായി. ഞങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. എന്തായിരിക്കും അന്തുക്കയുടെ വരവിന്‍റെ ഉദ്ദേശം. അറിയില്ല. ഈ പ്രായത്തില്‍ വീണ്ടുമൊരു തിരിച്ചുവരവ് എന്തിനായിരിക്കും. കാര്യമറിയണമെങ്കില്‍ നാളെ രാത്രി വരെ കാത്തിരിക്കണം.
എയര്‍പോര്‍ട്ടില്‍ നിന്ന് അന്ത്രുക്കയെ എന്‍റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. അന്ന് യാത്ര പറഞ്ഞ് പോയതിനേക്കാള്‍ ക്ഷീണമുണ്ട്. തീരെ വയ്യാതായിരിക്കുന്നു.
അല്‍പം ക്ഷീണം മാറിയപ്പോഴാണ് തിരിച്ച് വന്ന കാര്യം ചോദിച്ചത്. ‘ഒന്നുമില്ലടാ നമുക്കൊന്നും നാട്ടില്‍ ശരിയാവില്ല.. ഇവിടെയാ സുഖം..’ ശരിയായി കാര്യങ്ങളിലേക്ക് കടക്കാന്‍ കുറെ സമയമെടുത്തു. എന്‍റെ സാന്നിദ്ധ്യത്തില്‍ പറയാന്‍ മടിയുള്ളതുപോലെ.
അന്ത്രുക്ക കൃത്യമായി മാസാമാസം ഒരു തുക നാട്ടിലേക്കയക്കും. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ ഒരിക്കലും പതിവ് തെറ്റിച്ചിട്ടില്ല. കല്യാണവും പഠിത്തവും വീടുപണിയും എന്നിവയ്‌ക്കൊക്കെ വേറെയും അയക്കും. ഈ മാസമാസം കിട്ടുന്ന വരുമാനം ഭാര്യക്ക് കിട്ടാതെ വരിക. അവര്‍ അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊക്കെ ചിലവഴിച്ചത്. ഒരു സുപ്രഭാതത്തില്‍ നഷ്ടമാവുക. ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ പിന്നെ ചെലവൊക്കെ ഭര്‍ത്താവ് നോക്കും. മീന്‍ മേടിക്കാനും പഴങ്ങള്‍ മേടിക്കാനും പലചരക്ക് വാങ്ങിക്കാനും, കാശ് ചോദിക്കേണ്ടി വരിക, ചോദിക്കുന്ന കാശിന്‍റെ കണക്ക് ചോദിക്കുക. മീന്‍ എന്തിന് ഇത്ര വാങ്ങിച്ചു. പലചരക്ക് കടയില്‍ ഇത്ര ബില്ല് എങ്ങിനെവന്നു എന്ന് ചോദിക്കുക. ഇത്‌വരെയില്ലാത്ത നിയന്ത്രണം. ഭാര്യക്ക് അനുഭവപ്പെടുക. പുറത്ത് പോവുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുമ്പോള്‍, മകന്‍ ലേറ്റായി വരുമ്പോള്‍, പെട്രോള്‍ അടിക്കാന്‍ കാശ് ചോദിക്കുമ്പോള്‍, ടി.വിയുടെ വോള്യം കൂടിയാല്‍, ബാങ്ക് വിളി കേട്ടാല്‍ നിസ്‌കരിച്ചില്ലെങ്കില്‍, കല്ല്യാണത്തിന് പോകുമ്പോള്‍ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുക. അഭിപ്രായം ആരായേണ്ടിവരിക. കൈകളില്‍ കാശില്ലാതെ ഭര്‍ത്താവിനോട് ചോദിക്കേണ്ടി വരിക. ഈ അവസ്ഥ ഇവരെ സംബന്ധിച്ചടത്തോളം വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടാക്കിയിരിക്കാം.
അന്തുക്ക പ്രതീക്ഷിച്ചത്‌പോലെയുള്ള ഒരു ശിഷ്ടകാല ജീവിതമല്ല അവിടെ കണ്ടത്. അവര്‍ക്കാവശ്യം മാസാമാസം ചെലവിന് കൊടുക്കുന്ന രണ്ട് വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസം വിരുന്നുകാരനായി വരുന്ന ഒരാളെയായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ കോലായിലെ ചാരുകസേരയില്‍ ഇരുന്ന് എല്ലാത്തിന്‍റെയും കാര്യകാരണങ്ങള്‍ അന്വേഷിക്കുന്ന ഒരു വയസ്സനെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ ശീലിച്ച ശീലങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റപ്പെടുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയാതെ വരുന്നത് സ്വാഭാവികം.
മകന്‍ ലേറ്റായി വരുന്നതിന്‍റെ കാരണമന്വേഷിക്കുന്ന ഒരാള്‍. 500 രൂപയുടെ പെട്രോള്‍ കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്ന ചോദിക്കുന്ന ഒരാള്‍. ഫോണ്‍ ബില്ല് കൂടിയത് ചോദ്യം ചെയ്യുന്ന ഒരാള്‍, വീട്ട് പണിയെടുക്കാന്‍ ഒരാളെ എന്തിന് വെച്ചു, ഒട്ടോറിക്ഷയില്‍ പോകുന്നതിന് പകരം ബസ്സില്‍ പോയികൂടെ എന്ന് പറയുന്ന ഒരാള്‍. അങ്ങിനെ ഒരാള്‍ പൊടുന്നനെ വന്ന് സര്‍വ്വനിയന്ത്രണവും ഏറ്റെടുത്താല്‍ അങ്ങനെയൊരവസ്ഥയായിരുന്നു അന്ത്രുക്കയുടേത്.
ഒരു പാഴ്‌വസ്തുവാണെന്നും എന്നെ ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവില്ലയെന്ന് തോന്നി തുടങ്ങിയപ്പോഴാണ് അറബിയുടെ മകനെ വിളിച്ച് ഒരു വിസ ഏര്‍പ്പാടാക്കിയത്.
‘അവിടെത്തന്നെ നിന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ വളര്‍ത്തി വലുതാക്കി ഒരു കരയ്‌ക്കെത്തിച്ചവരെയൊക്കെ വെറുക്കേണ്ടി വരും. ഇവിടെയാവുമ്പോള്‍ അവര്‍ക്കൊക്കെ എന്നെ പെരുത്ത് ഇഷ്ടമായിരിക്കും എന്ന തോന്നലില്‍ ജീവിക്കാമല�
ചാനല്‍ സമ്മാന വശ്യയന്ത്രം മേയ് 27, 2009
Posted by cvbasheer in ആക്ഷേപ ഹാസ്യം, നര്‍മ്മം.add a comment
“ഹലോ, ഹലോ! ഇത് മനോമുകുളം വാരികേലും കിനാവ് ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?”
“അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്. എന്റെ ‘മനസ്സുഖം’ പരിപാടി കാണാറുണ്േടാ? എന്താ സഹോദരീടെ പേര്? എന്താ പ്രശ്നം?”
“ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ് എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). (കൂടുതല്‍…)
മഹാത്യാഗികള്‍ക്കു പുരസ്കാരം മേയ് 20, 2009
Posted by cvbasheer in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.add a comment
“ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ട് നിത്യവും ആത്മാര്‍ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്കു സ്നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, സുഹൃത്തുക്കളേ! ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.എ ഇതാ എത്തിക്കഴിഞ്ഞു.” (കൂടുതല്‍…)
പോന്നതു ഭാഗ്യം! മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു. (കൂടുതല്‍…)
തിരിച്ചുകിട്ടുന്നതിന്റെ ആനന്ദം മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
മുല്ലായുടെ കഴുതയെ ഒരിക്കൽ കാണാതെപോയി. അയാൾ അങ്ങാടിയിലേക്കോടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:
‘എന്റെ കഴുതയെ കണ്ടുപിടിച്ചുകൊണ്ടുവരുന്നവന് ആ കഴുതയെ സമ്മാനമായി നൽകുന്നതാണ്!’
ആളുകൾക്കത്ഭുതമായി. (കൂടുതല്‍…)
വലിയ തെറ്റുകൾ മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
തിമൂറിന്റെ കാലത്ത് ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനു വിലക്കുണ്ടായിരുന്നു. വലിയൊരു കത്തിയുമായി പാഠശാലയിലേക്കു പോയ നസ്രുദീനെ ഭടന്മാർ തടഞ്ഞുനിർത്തി. (കൂടുതല്‍…)
ആശനടത്തൽ മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ അയൽക്കാരന് വില്ലുപോലെ വളഞ്ഞ കൊമ്പുകളുള്ള ഒരു കാളക്കൂറ്റനുണ്ടായിരുന്നു. ആ കൊമ്പുകൾക്കിടയിൽക്കയറിയിരുന്ന് ഒരു സവാരി ചെയ്യാൻ അയാൾക്കൊരു പൂതി തോന്നി. പക്ഷേ പേടി കാരണം ആശ നടപ്പായില്ല. അങ്ങനെയിരിക്കെ കാള ഉറങ്ങിക്കിടക്കുന്നത് നസ്രുദീൻ കണ്ടു. (കൂടുതല്‍…)
നന്മ കേരളം നല്ല കേരളം : ചര്‍ച്ച മേയ് 6, 2009
Posted by cvbasheer in പൊതുവായത്.add a comment
ചര്‍ച്ച തുടങ്ങുകയാണ്
