jump to navigation

ആരാണീ തസ്നി ബാനു? ജൂണ്‍ 29, 2011

Posted by cvbasheer in ഇതാണു മലയാളി, കൌതുക വാര്‍ത്തകള്‍, പൊതുവായത്, വര്‍ഗ്ഗീയത, സാംസ്കാരിക വാര്‍ത്തകള്‍.
trackback

തസ്നിബാനു – മഞ്ചേരി മുതല്‍ എന്‍ ജി ഒ കോർട്ടേഴ്സ് വരെ

കൊച്ചിയിൽ ഐടി ജീവനക്കാരി ആക്രമിക്കപ്പെട്ടു എന്ന വാർത്തകേട്ട പാതി കേൾക്കാത്ത പാതി മലയാളിയുടെ ധാർമ്മിക രോഷംപതിവുപോലെ ആളിക്കത്തി. സൌമ്യ എന്ന യുവധി അക്രമികളാൽകൊലചെയ്യപ്പെടുന്ന നിലക്ക് നിസ്സംഗത പ്രകടിപ്പിക്കുകയുംകൊലചെയ്യപ്പെട്ടപ്പോൾ ആളികത്തുകയും ചെയ്ത പതിവ് മലയാളികപടസദാചാരം തന്നെ. സദാചാര പോലീസിന്റെഅതിക്രമങ്ങൾക്കെതിരെ വിവിധ സംഘടനകളുടെയും,സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെയും വക ഉപവാസം, പ്രതിഷേധപ്രകടനം, ബ്ലോഗെഴുത്ത്,ബസ്സെഴുത്ത് എന്നിങ്ങനെ വിവിധ തരത്തിലും നിരത്തിലുമുള്ള പ്രതിഷേധസമരങ്ങൾ നാട്ടിലും,മറുനാട്ടിലും അരങ്ങേറി..

പെട്ടെന്നാണ് വാർത്തയിൽ ഒരു ‘ട്വിസ്റ്റ്‘ രൂപാന്തരപ്പെടുന്നത്. ആദ്യവാർത്തയിൽ കേട്ടതിൽ നിന്നുവിഭിന്നമായി അസമയത്ത്, സംശയാസ്പദകരമായ സാഹചര്യത്തിൽ യുവാവനീടൊപ്പം കണ്ട ഐടിജീവനക്കാരിയോട് വിവരം തിരക്കിയപ്പൊൾ യുവതി, യുവാക്കളോട് തട്ടിക്കയറീ എന്നും അത് ചോദ്യംചെയ്തപ്പോൾ ആദ്യം തല്ലിയത് ഐടി ജീവനക്കാരി ആണെന്നും വാർത്തയിൽ വന്നു.

വാർത്തയുടെ പൂർണ്ണ രൂപം ഇങ്ങിനെ.

+++

ആദ്യം തല്ലിയത്‌ തസ്‌നി ബാനു; എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു
കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.
‘സദാചാര’ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു. അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു ‘സഭ്യമല്ലാത്ത’ പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു ‘ബാംഗ്ലൂര്‍ അല്ലെ’ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌, തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ ‘സദാചാര പോലീസി’ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌ നാട്ടുകാരുടെ ആരോപണം.

യുവതിയുടെ പേര് തസ്നി ബാനു എന്നാണെന്നും, സ്വദേശം മലപ്പുറം ജില്ലയിലെ മഞ്ചേരിആണെന്നുമുള്ള വിശദവിവരങ്ങൾ പിന്നിട് പുറത്തുവന്നു. ഐടി ജീവനക്കാരിയായ തസ്നി ബാനു ആരാണെന്നറിയുമ്പോൾ ചിലപ്പോൾ അദ്യം കേട്ട വാർത്തയും, പിന്നീട് വന്ന വാർത്തയും തമ്മിലുള്ള പൊരുത്തക്കേടുകൾക്ക് ഉത്തരം ലഭിച്ചേക്കാം.

ആരാണീ തസ്നി ബാനു?

ഏതാണ്ട്‌ പത്തു വർഷം മുൻപ്‌ മലപ്പുറം ജില്ലയിലെ മഞ്ചേരി ‘യൂണിറ്റി’ കോളെജിൽ പഠിച്ചിരുന്ന തസ്നിബാനു എന്ന യുവതി, കോളെജ്‌ അദ്ധ്യാപകനും, യുക്തിവാദി ആശയക്കാരനുമായ നാസർ (അയ്യപ്പനാസർ) എന്ന യുവാവുമായി പ്രണയത്തിലാവുകയുണ്ടായി. കോളെജ്‌ പഠന കാലത്ത്‌ നടക്കുന്ന മറ്റേത്‌ പ്രണയത്തെയും പോലെയുള്ള പ്രണയത്തിനുമപ്പുറം ചില മാനങ്ങളുണ്ടായിരുന്നു, നാസർ-തസ്നിബാനു പ്രണയത്തിന്ന്. കോളെജ്‌ പഠനത്തിന്നു വരുന്ന പഠിതാക്കളിൽ (ഭൂരിഭാഗവും മുസ്ലിം വിദ്യാർത്ഥികൾ) മതവിരുദ്ധ ആശയങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുവാൻ എന്നും ശ്രമിക്കുന്ന നാസറിന്റെ പ്രണയ കെണിയിൽ തസ്നിബാനു അകപ്പെടുകയായിരുന്നു. നാസറിനെ പ്രണയിച്ചതിലൂടെ സ്വാഭാവികമായും നാസറിന്റെ ആശയങ്ങളെയും തസ്നിബാനു പ്രണയിച്ചു. പരമ്പരാകത മുസ്ലിം മതവിശ്വാസിയായ തസ്നിബാനു പയ്യെപയ്യെ മതവിരുദ്ധ ആശയത്തിന്റെ പ്രയോക്താവായി മാറി.. പ്രണയത്തിൽ സ്വാഭാവികമായെവിടെയും സംഭവിക്കുന്നതു പോലെ തസ്നിബാനുവിന്റെ മാതാപിതാക്കൾ ഈ പ്രണയത്തിനെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. എന്നാൽ നാസർ-തസ്നിബാനു പ്രണയിതാക്കളൂടെ ശക്തമായ നിലപാടു മൂലം തസ്നിബാനിവിന്റെ മാതാപിതാക്കൾക്ക്‌ നിലപാട്‌ മാറ്റേണ്ടിവന്നു. നാസറിനു തസ്നിബാനുവിനെ മതാചാരപ്രകാരം ‘നിക്കാഹ്‌’ ചെയ്തു നൽകുവാൻ തസ്നിബാനുവിന്റെ മാതാപിതാക്കൾ സന്നദ്ധരായി. എന്നാൽ വിഷയത്തിന്റെ ഗതിമാറിയതും, നാസർ-തസ്നിബാനു പ്രണയത്തിന്നു വ്യത്യസ്ഥ തലങ്ങൾ കൈവന്നതും ഇവിടെ വെച്ചാണു. സമ്മർദ്ധത്തിന്നൊടുവിൽ മാതാപിതാക്കൾക്കു സമ്മതിക്കേണ്ടിവന്ന മതാചാരപ്രകാരമുള്ള വിവാഹത്തിന്ന് നാസറം തസ്നിബാനുവും തയ്യാറാകാതിരിക്കുകയും ‘നിക്കാഹിന്നു’ പകരം ‘സ്പേഷ്യൽ മാരെജ്‌ ആക്ട്‌’പ്രകാരം മാത്രമെ തങ്ങൾ വിവാഹിതരാകൂ എന്നു നാസറും തസ്നിബാനുവും പ്രഖ്യാപിച്ചു.. അങ്ങിനെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് കൊണ്ട്, ഒരു വിഭാഗം മാധ്യമങ്ങളുടെയും, വിഷയത്തിലെ മത-രാഷ്ട്രീയ താല്പര്യം കണ്ടറിഞ്ഞ ചില സാമൂഹിക പ്രവർത്തകരുടെയും നിറസാന്നിദ്ധ്യത്തിൽ നാസറും തസ്നിബാനുവും തമ്മിലുള്ള വിവാഹം ‘സ്പേഷ്യൽ മാരേജ്‌ ആക്ട്‌’ പ്രകാരം വളരെ കെങ്കേമമായി നടന്നു.

എന്നാൽ വെറുമൊരു പ്രണയത്തിന്നുമപ്പുറം മാധ്യമങ്ങളും മേല്പറഞ്ഞ സാമൂഹിക പ്രവർത്തകരും തസ്നിബാനു-നാസർ പ്രണയത്തെ സമീപിച്ചത്‌ മറ്റൊരു തലത്തിലായിരുന്നു. മതമൗലീകവാദികളുടെ സാന്നിദ്ധ്യമായിരുന്നു മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതിഹാസ പ്രണയതാരങ്ങളായ ‘ആദിത്യൻ രാധ’ പ്രണയിനികളുടെ വിശേഷണമാണു മാധ്യമങ്ങൾ നാസർ തസ്നിബാനു പ്രണയത്തിന്ന് ചാർത്തിയത്‌. വർത്തമാന പത്രങ്ങളിൽ മേൽപറഞ്ഞ വിശേഷണങ്ങളുമായി നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. മതമൗലീകവാദികളുടെ പീഢനത്തിന്നും അക്രമണത്തിന്നും തസ്നിബാനു നിരന്തരം ഇരയാകപ്പെടുന്നു എന്ന നിലക്കൂള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. മഞ്ചേരി ടൗണിൽ വെച്ച്‌ തസ്നി ബാനു അക്രമിക്കപ്പെട്ടു എന്ന നിലക്കുള്ള സ്കൂപ്‌ ന്യുസുകളും വന്നുകൊണ്ടിരുന്നു. ഈ വിഷയത്തിന്റെ ഇടപെട്ട സാമൂഹികപ്രവർത്തകരാകട്ടെ വിഷയത്തിൽ ഇസ്ലാമിക മതമൗലീക വാദത്തിന്റെ കരങ്ങളുടെ വേവലാതിയുമായി നിരവധി വെദികളിൽ ചുറ്റിത്തിരിഞ്ഞു. മഞ്ചെരിയിൽ യഹൂദ ബാന്ധവമുള്ള അതേസമയം കേരളത്തിലെ ഒരു ക്രൈസ്തവസഭയുമായും ബന്ധമില്ലാത്ത ‘മർക്കസുൽ ബിഷാറ’ എന്ന അറബിപെരുള്ള നിഗൂഢസ്ഥാപനം കേന്ദ്രീകരിച്ച്‌ ഫാദർ അലവി എന്ന പാതിരിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കള്ളക്കളികൾ മഞ്ചേരിയിലെ സാമൂഹിക പ്രവർത്തകരുടെ അവസരോചിതമായ ഇടപെടൽ മൂലം വെളിച്ചത്തു വന്ന സമയവുമായിരുന്നു അന്നു. കള്ളക്കളികളും പെൺവാണിഭവും പുറത്തായതിനെ തുടർന്നുള്ള തദ്ദേശിയരുടെ ശക്തമായ പ്രതിഷേധത്തിന്നൊടുവിൽ മർക്കാസുൽ ബിഷാറ എന്ന എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടിവന്നു. മർക്കസുൽ ബിഷാറയിൽ നടക്കുന്ന പെൺവാണിഭത്തിന്റെയും, കള്ളനോട്ടു വിതരണത്തിന്റെയും, വിദ്വംസകപ്രവർത്തനങ്ങളുടെയും പൂണ്ണവിവരങ്ങൾ സർവ്വ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ബന്ധപ്പെട്ടവർ പ്രദർശിപ്പിച്ചിട്ടു പോലും മലയാളത്തിലെ കുത്തക മാധ്യമങ്ങളൊന്നു പോലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്ന് മാത്രമല്ല ‘മാര്ക്കുസുൽബിഷാര’എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ട നിലയിലേക്ക് ജാനകിയ പ്രക്ഷോപതിന്നു നേതൃത്വം നൽകിയവരെ തസ്നിബാനു കേസുമായി ബന്ധപ്പെടുത്തി കഥ മേനയുവാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

വിവാഹാനന്തരം കുറച്ചു നാൾ തസ്നിബാനുവിനെ കാണുന്നത്‌ മുസ്ലിം പ്രഭാഷണ വേദികളിലെ സ്ഥിരം ചോദ്യകർത്താവിന്റെ വേഷത്തിലും, ഇസ്ലാമിക വിരുദ്ധ പാളയത്തിലെ പ്രഭാഷകയുടെ റോളിലുമായിരുന്നു. എം.എം അക്ബരിന്റെ പ്രഭാഷണ വേദികളിൽ ചോദ്യശരങ്ങളുമായി തസ്നിബാനു മാറിയ ‘പുതിയ പശ്ചാതലത്തിന്റെ പ്രതിനിധിയായി’ നിറഞ്ഞുനിന്നു. എം.എം അക്ബറിനെ ചോദ്യങ്ങൾ കൊണ്ട് നിറുത്തിപൊരിച്ചു. അതെസമയം ചോദിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കേൾക്കുവാനുള്ള മാനസീക അവസ്ഥയിൽ നിന്നും തസ്നിബാനു വളരെയധികം മുൻപോട്ട് സഞ്ചരിച്ചിരുന്നു.. എന്നാൽ അധികം വൈകാതെ കേട്ട വാർത്ത മതാചാരപ്രകാരമുള്ള ‘നിക്കാഹി’നു സമ്മതിക്കാതെ ‘സ്പേഷ്യൽ മാരേജ്‌ ആക്ട്‌’ പ്രകാരം വിവാഹിതരായ നാസർ തസ്നിബാനു ദമ്പതികൾ വിവാഹബന്ധം തുടരാനാകത്തെ വിവാഹമോചിതരായി എന്നതായിരുന്നു. പരസ്പര പ്രണയത്തിന്നും, ഇഷ്ടത്തിനുമപ്പുറം മാധ്യമങ്ങളുടെയും, മുസ്ലിം വിരുദ്ധ ആശയങ്ങളുടെ പ്രയോക്താക്കളായ ഒരു വിഭാഗം പൊതുപ്രവർത്തകരുടെയും സ്വകാര്യ അജണ്ടകളുടെ ഇരയായി ഇതിനകം മാറപ്പെട്ടു കഴിഞ്ഞ നാസർ തസ്നിബാനു പ്രണയത്തിന്നു ആരോഗ്യകരമായ ദാമ്പ്ത്യത്തിലൂടെ മുന്നോട്ടു സഞ്ചരിക്കാനായില്ല എന്നതാണു വാസ്തവം. മാധ്യമങ്ങൾ കൽപിച്ചു നൽകിയ പ്രചാരണത്തിന്റെ മഞ്ഞളിപ്പിൽ യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട തസ്നിബാനു വാസ്തവത്തിൽ ചില താല്പര്യങ്ങളുടെ ഇരായക്കപ്പെടുകയായിരുന്നു. എന്നാൽ ആദിത്യൻ രാധ പ്രണയ കഥകൾ രചിച്ച്‌ നാസർ തസ്നിബാനു പ്രണയത്തിന്നും, മതമൗലികവാദികളുടെ ഇടപെടലിനും, ‘മതേതര’ വിവാഹത്തിന്നും വൻ കവറേജ്‌ നൽകിയ മാധ്യമങ്ങളോ, നിഗൂഢ താൽപര്യമുള്ള സാംസ്ക്കാരിക പ്രവർത്തകരോ നാസർ തസ്നിബാനു വിവാഹബന്ധത്തിൽ സംഭവിച്ച അപചയത്തെ ബോധപൂർവ്വം കണ്ടില്ലെന്നു നടിച്ചു. പിന്നിട്‌ തസ്നി ബാനുവിനു എന്തുസംഭവിച്ചെന്നു പോലും നാലാൾ അറിയാത്ത അവസ്ഥയിലേക്ക്‌ മാധ്യമങ്ങൾ ഈ വിഷയത്തെ-പാടെ-അവഗണിച്ചു.

ഏതായാലും വർഷങ്ങൾക്കു ശേഷം തസ്നിബാനു ഒരിക്കൽ കൂടെ വാർത്തകളിലെക്കും, വിവാദങ്ങളിലേക്കും കടന്നുവരികയാണ്.

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഒരു പരമ്പരാഗത കുടുംബത്തിൽ നിന്ന് ആരംഭിച്ച തസ്നിബാനുവിന്റെ ആർപ്പുവിളികളോടെയുള്ള യാത്ര ഐടി നഗരത്തിലെ പാതിരാവിന്റെ വിജനതയിൽ യുവാകളുമായുള്ള കയ്യേറ്റത്തിൽ എത്തിനിൽക്കുന്നു….. സ്വാതന്ത്ര്യം തേടിയുള്ള തസ്നിബാനുവിന്റെ യാത്ര ഏറെ ദൂരം പിന്നിട്ടിരിക്കുന്നു…… ഇനിയും ഏറെ ദുരം പിന്നിടാനിരിക്കുന്നു.

യാത്ര തുടരട്ടെ……..സര്‍വ മംഗളവും നേരുന്നു…

അഭിപ്രായങ്ങള്‍»

No comments yet — be the first.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.