ഡല്‍ഹിയില്‍ സി.പി.എം-ജമാഅത്തെ ഇസ്‌ലാമി ‘ഭായി ഭായി’ ജൂണ്‍ 5, 2010
Posted by samajam in രാഷ്ട്രീയം.trackback
സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ദേശീയനേതാക്കളും ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളും ഡല്‍ഹിയില്‍ സംയുക്തപ്രകടനം നടത്തി. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയസംഘടനയാണെന്നു പ്രഖ്യാപിച്ച് കേരളത്തിലെ ഇടതുനേതാക്കള്‍ അവരില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴാണ് കൗതുകകരമായ ഈ കൂട്ടായ്മ. മനുഷ്യാവകാശപ്രവര്‍ത്തകരുടെ കപ്പലിനുനേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ. സെക്രട്ടറി അതുല്‍കുമാര്‍ അജ്ഞന്‍, ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയകാര്യ സെക്രട്ടറി മുജ്തബ ഫാറൂഖ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി. വര്‍ഷങ്ങളായി കേരളത്തിലെ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്നിരുന്ന ജമാഅത്തെ ഇസ്‌ലാമി അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അവരുമായി ഈയിടെ അകന്നു. ഇപ്പോള്‍ ഇരുസംഘടനകളും കടുത്ത ആരോപണങ്ങളാണ് പരസ്പരം ഉന്നയിക്കുന്നത്. മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ഒരുങ്ങുന്നു എന്ന വാര്‍ത്ത പരന്നപ്പോഴാണ് സി.പി.എം. അവര്‍ക്കെതിരെ രൂക്ഷമായി….

അഭിപ്രായങ്ങള്‍»
No comments yet — be the first.