വിവാദം കൊഴുപ്പിക്കാന്‍ സുധാകരന്‍ അറസ്റ്റ് വരിക്കും ഒക്ടോബര്‍ 21, 2009
Posted by samajam in ഇതാണു മലയാളി, കൌതുക വാര്‍ത്തകള്‍, രാഷ്ട്രീയം.trackback
കണ്ണൂര്‍:കെ.സുധാകരന്‍ എം.പിക്കെതിരെ കേസെടുത്ത നടപടിയില്‍ പോലിസ് കുഴങ്ങി. പോലിസിന് ജാമ്യം നല്‍കാനാവാത്ത വകുപ്പനുസരിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിലാണ് പോലിസില്‍ ആശയക്കുഴപ്പം. സുധാകരനെ അറസ്റ്റ് ചെയ്യുമ്പോഴുള്ള ക്രമസമാധാന പ്രശ്നവും രാഷ്ട്രീയ നേട്ടവും കോണ്‍ഗ്രസിന് അനുകൂലമാവുമെന്ന ഭയത്തിലാണ് ആഭ്യന്തര വകുപ്പ് കേന്ദ്രങ്ങള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കോടതിയില്‍ ഹാജരാവാം എന്ന ആലോചനയില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിറകോട്ടടിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം സുധാകരന്‍ ചാനലുകളിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ, പോലിസ് നടപടി സ്വീകരിച്ചില്ല. അറസ്റ്റ് ചെയ്താല്‍ വരുന്നത് വരട്ടെ എന്ന നിലപാടിലാണ് സുധാകരനും. ഇന്നലെ ദല്‍ഹിയിലേക്ക് പോയ സുധാകരന്‍ ഇനി അടുത്ത ദിവസങ്ങളില്‍ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പരസ്യമായി പങ്കെടുക്കും. സുധാകരനെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് സ.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി.ജയരാജനും ജില്ലാ സെക്രട്ടറി പി.ശശിയും ഒഴിഞ്ഞു മാറി. പ്രസ്ക്ലബ്ബില്‍ പത്രസമ്മേളനത്തിനിടയിലാണ് ഈ ചോദ്യം ഉയര്‍ന്നത്. സുധാകരന്‍ നികൃഷ്ടമായ കൃത്യമാണ് ചെയ്തതെന്ന് ഇ.പി.ജയരാജന്‍ ആരോപിച്ചിരുന്നു. നികൃഷ്ട കൃത്യം ചെയ്ത ഒരാളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’ എന്നായിരുന്നു ജയരാജന്റെയും ശശിയുടെ യും മറുപടി. അറസ്റ്റ് ചെയ്യണമെന്ന് വ്യക്തമായി പറയാന്‍ മടിയുണ്ടോ എന്ന് ചോദിച്ചപ്പോഴും ഈ മറുപടി ആവര്‍ത്തിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂരിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ഓഫീസില്‍ ചട്ടം ലംഘിച്ച് ചിഹ്നം പ്രദര്‍ശിപ്പിച്ചത് നീക്കം ചെയ്യാന്‍ പോയ ജില്ലാ അധികൃതരെ സി.പി.എം നേതാക്കള്‍ തടഞ്ഞിരുന്നു. അന്ന് സി.പി.എം നേതാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തുവെങ്കിലും ജാമ്യം നല്‍കാവുന്ന വകുപ്പാണ് ചേര്‍ത്തിരുന്നത്. അതിനിടെ കെ.സുധാകരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനിടയായ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോക്ക് ജില്ലാ കലക്ടര്‍ ഇന്നലെ അയച്ചു. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പിയും ഇതിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ പോലിസിന് നല്‍കിയ റിപ്പോര്‍ട്ടുമാണ് സി.ഇ.ഒവിന് നല്‍കിയത്. കെ.സുധാകരനെതിരെ കേസെടുത്ത ദിവസം കണ്ണൂര്‍ ടൌണ്‍ സി.ഐ. സദാനന്ദനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതും കൌതുകമായി.

അഭിപ്രായങ്ങള്‍»
No comments yet — be the first.