ഭാര്യയുടെ പേര് മാര്‍ച്ച് 29, 2009
Posted by samskaram in നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.trackback
നസ്രുദീനും ചങ്ങാതിയും കൂടി തങ്ങളുടെ ഭാര്യമാരെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. നസ്രുദീൻ ഒരിക്കലും തന്റെ ഭാര്യയുടെ പേരു പറഞ്ഞിട്ടില്ലെന്ന കാര്യം ചങ്ങാതിക്കോർമ്മ വന്നു.
‘തന്റെ ഭാര്യയുടെ പേരെന്താ?’ അയാൾ ചോദിച്ചു.
‘അറിഞ്ഞുകൂടാ.’ നസ്രുദീൻ സമ്മതിച്ചു.
‘അതു കൊള്ളാം, തന്റെ കല്യാണം കഴിഞ്ഞിട്ടെത്ര കാലമായി?’
‘ഇരുപതുകൊല്ലം,’ നസ്രുദീൻ പറഞ്ഞു. ‘പക്ഷെ അന്നെന്റെ വിചാരം ഈ കല്യാണം അധികകാലം നീണ്ടുനിൽക്കാൻ പോകില്ലെന്നായിരുന്നു; അതിനാൽ ഞാൻ അവളുടെ പേരു പഠിക്കാൻ ശ്രമിച്ചതുമില്ല!’

അഭിപ്രായങ്ങള്‍»
No comments yet — be the first.