പിടകൾക്കൊരു പൂവൻ മാര്‍ച്ച് 29, 2009
Posted by samskaram in നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.trackback
ഒരിക്കൽ കുറേ തെരുവുപിള്ളേർ നസ്രുദീനെ പിടിച്ച് സ്നാനഗൃഹത്തിലേക്കു കൊണ്ടുപോയി. അവർ വസ്ത്രത്തിനുള്ളിൽ രഹസ്യമായി ഒരോ മുട്ടയും കരുതിയിരുന്നു. ഉള്ളിൽക്കടന്നിട്ട് അവർ പറഞ്ഞു:’എല്ലാവരും മുട്ടയിട്ടാട്ടെ; മുട്ടയിടാത്തയാൾ ഇന്നത്തെ ചെലവു നടത്തണം.’ എന്നിട്ടവർ പിടക്കോഴികളെപ്പോലെ കൊക്കിക്കൊണ്ട് മുട്ടകളെടുത്തെറിയാൻ തുടങ്ങി. അവരുടെ കളി മനസ്സിലായ നസ്രുദീൻ പെട്ടെന്നു ചാടിയെഴുനേറ്റ് ഒരു പൂവൻകോഴിയെപ്പോലെ കൂവാൻ തുടങ്ങി. ‘നിങ്ങൾക്കെന്തു പറ്റി, നസ്രുദീനേ!’ പിള്ളേർ അമ്പരന്നുപോയി. ‘ഇത്രയും പിടകളുള്ളിടത്ത് ഒരു പൂവനെങ്കിലും വേണ്ടേടാ മക്കളേ!’ നസ്രുദീൻ ചിരിച്ചു.

അഭിപ്രായങ്ങള്‍»
No comments yet — be the first.