പൂവനിട്ടൊരു പെട മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.trackback
നസുറുദ്ദീന്‍ ഒരിക്കല്‍ ചന്തയില്‍ പോയി ഒരു പൂവൻകോഴിയേയും കുറേ പിടകളേയും വാങ്ങി. പോരുന്ന വഴി അവയെ ഇറക്കിവിട്ടിട്ട് എല്ലാറ്റിനെയും തന്റെ വീട്ടിലെത്തിക്കാൻ അയാൾ പൂവനെ ചട്ടം കെട്ടി. സ്വതന്ത്രരായ കോഴികളൊക്കെ പറന്നുപോയെന്നു പറയേണ്ടല്ലോ. പക്ഷേ പാവം പൂവനെ അയാൾക്കു പിടികിട്ടി. അവനിട്ടൊന്നു കൊടുത്തുകൊണ്ട് മുല്ലാ അലറി: ‘കഴുതേ, ആർക്കും കണ്ണു കണ്ടുകൂടാത്ത പുലർച്ചയ്ക്ക് നിനക്കു സമയം നോക്കി തൊള്ള തുറക്കാനറിയാം; എന്നിട്ട് എന്റെ നാട്ടിലേക്കുള്ള വഴി നിനക്കറിയില്ല, അല്ലേ!’

അഭിപ്രായങ്ങള്‍»
No comments yet — be the first.