തിമൂറിനറിയാത്ത കാര്യം മാര്‍ച്ച് 28, 2009
Posted by accessgc in കുട്ടികള്‍ക്ക്, നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.trackback
തിമൂറിന്റെ കാലത്ത് ശിക്ഷാവിധികള്‍ നിര്‍ദ്ദയമായിരുന്നു. ഏറ്റവും നിസ്സാരമായ കുറ്റത്തിനു പോലും ആളുകളെ കെട്ടിയിട്ടടിക്കുക പതിവായിരുന്നു. ഒരിക്കൽ നസുറുദ്ദീന്‍ ഇതു കാണാനിടവന്നു. തിമൂർ ഒച്ചവയ്ക്കുകയാണ്: ‘അവനഞ്ഞൂറ്! അവനായിരം!മറ്റവനായിരത്തഞ്ഞൂറ്!’ അപ്പോൾ നസുറുദ്ദീന്‍ൻ ചോദിച്ചു: ‘സുൽത്താനേ, അങ്ങെയ്ക്കു സകലതും അറിയാമോ?’ ‘പിന്നറിയില്ലേ!’ തിമൂർ കോപത്തോടെ ചീറി. ‘അങ്ങനെയല്ല,’ നസുറുദ്ദീന്‍ പറഞ്ഞു. ‘അങ്ങേയ്ക്കറിയാത്ത ചിലതുണ്ട്. ആയിരത്തഞ്ഞൂറിന്റെ അർത്ഥമോ ചാട്ടയടിയുടെ ചൂടോ അങ്ങേയ്ക്കറിയില്ല!’

അഭിപ്രായങ്ങള്‍»
No comments yet — be the first.