അവസാനത്തെ ചിരി മാര്‍ച്ച് 28, 2009
Posted by accessgc in നര്‍മ്മം, നുറുങ്ങുകള്‍, മുല്ലാക്കഥകള്‍.trackback
നസുറുദ്ദീന്‍ മരണക്കിടക്കയിലാണ്. ഭാര്യമാര്‍ രണ്ടുപേരും കറുത്ത പർദ്ദയും ധരിച്ച് വിഷാദിച്ചിരിക്കുമ്പോൾ നസുറുദ്ദീന്‍അവരോടു പറഞ്ഞു: ‘ഇതെന്താണിങ്ങനെ? ആ പർദ്ദയൊക്കെ ഊരിക്കളയൂ. മുഖം കഴുകി, മുടി കോതി, നല്ല വേഷവും ധരിച്ച് സുന്ദരികളായിട്ടിരിക്കൂ.’ ‘ഭർത്താവു മരിക്കാൻ കിടക്കുമ്പോൾ ഞങ്ങളെങ്ങനെ സന്തോഷിക്കും?’ ഒരു ഭാര്യ ചോദിച്ചു. ഒരു വരണ്ട ചിരിയോടെ നസുറുദ്ദീന്‍ തന്നോടെന്നപോലെ ഇങ്ങനെ പറഞ്ഞു: ‘മരണത്തിന്റെ മാലാഖ കടന്നുവരുമ്പോൾ നവവധുക്കളെപ്പോലെ അണീഞ്ഞൊരുങ്ങിയിരിക്കുന്ന നിങ്ങളെക്കണ്ട് എനിക്കു പകരം നിങ്ങളിലൊരാളെ കൊണ്ടുപോയാലോ!’
എന്നിട്ടു മുല്ലാ നസുറുദ്ദീന്‍ കണ്ണുകളടച്ചു.

അഭിപ്രായങ്ങള്‍»
No comments yet — be the first.