jump to navigation

നിഴലിന്റെ നിലവിളി മാര്‍ച്ച് 25, 2009

Posted by hussainkottakkal in കഥകള്‍.
trackback

നല്ല ഉറക്കത്തിലായിരുന്നു.
അല്ലെങ്കിലും ഓഫീസ് സമയം എന്നൊന്നില്ലാതായിരിക്കുന്നു. പഞ്ഞ കാലമായത് കൊണ്ട് മറുത്തൊന്നും പറയാനുള്ള ശൗര്യവുമില്ല. അങ്ങനെയൊന്ന് എപ്പൊഴോ സ്വഭാവത്തില്‍ നിന്ന് ഊര്‍ന്ന് പോയിരിക്കുന്നുവെന്നാണ് സമീപകാലത്തെ എന്നെയൊന്ന് വിചാരണ ചെയ്താല്‍ മനസ്സിലാകാവുന്നത്.   പകരം ശരീരത്തിന്റെ ജൈവ രസതന്ത്രങ്ങളില്‍ പലതിന്റെയും അളവുകള്‍ കൂടിയിട്ടുണ്ടെന്ന് സൂഷ്മദൃക്കുകളായ വൈദ്യ വ്യവസായികള്‍ കണ്ടെത്തിയിട്ടുണ്ട്.ഇവ്വക ചിന്തകള്‍ക്കിടയിലെപ്പൊഴോ കിട്ടുന്ന സ്വപ്നങ്ങള്‍ പോലുമില്ലാത്ത ഉറക്കം തന്നെ ഒരു സ്വപ്നമായാണ് അനുഭവപ്പെടുക. സത്യമോ മിഥ്യയോ…..എപ്പോഴും സംശയം…
ഉറക്കത്തിന്റെ കുടിശ്ശിക തീര്‍ക്കാനായാണ് എഴുതി വാങ്ങിയ ഒരവധിയുടെ ധൂര്‍ത്തിന് ചങ്ക് പൊട്ടി തീരുമാനിച്ചത്.
അങ്ങനെയുള്ള വിലപ്പെട്ട ഉറക്കത്തില്‍ നിന്നാണ് എന്നെ ഉണര്‍ത്തിയിരിക്കുന്നത്.
നല്ല ദേഷ്യം വന്നു. കണ്ണ് തുറന്ന് നോക്കുമ്പോള്‍ കരിവാളിച്ച ഒരു രൂപം മുന്നില്‍. കൈകാലുകളില്‍ ചങ്ങലയുടെ പാടുകള്‍ വിഹ്വലതയോടെ ഞാന്‍ തിരിച്ചറിഞ്ഞു. ഒരു നിമിഷം ഭയപ്പാടിന്റെ ഒരു യുഗം എനിക്ക് സമ്മാനിച്ചു. പക്ഷേ അവന്റെ കണ്ണിലെ നിര്‍വ്വിക്കാരതയും ശരീര ഭാഷയും പരിചിതമായ എന്തോ ഒന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു.
എനിക്കിവനെ അറിയാം, പക്ഷേ എവിടെ, എങ്ങനെ…..
ഓര്‍മ്മയില്‍ ചികഞ്ഞ് തലയും താഴ്ത്തി എത്ര നേരമങ്ങനെ ഇരുന്നെന്നറിയില്ല. ഉറക്കെയുള്ള അവന്റെ പൊട്ടിച്ചിരിയാണെന്റെ ചിന്ത മുറിച്ചത്. മൗനത്തിന്റെ മുറിപ്പാടുകളില്‍ നിന്ന് വാര്‍ന്നൊഴുകുന്ന ചോരച്ചാലുകളായ് ആ ചിരി തുടര്‍ന്ന് കൊണ്ടേയിരുന്നു. യുഗങ്ങള്‍ക്കപ്പുറത്തെ ശബ്ദാക്ഷരങ്ങള്‍ മുഴക്കങ്ങളായ് പതുക്കെയുണര്‍ന്നു. അവന്‍ വിശദീകരിക്കുകയാണ്
നീ ചരിത്ര പുസ്തകങ്ങളിലെന്നെ വായിച്ചിട്ടുണ്ട്. സഹതാപത്തോടെ…
ഞ്ഞാന്‍ അടിമ.
ചരിത്രങ്ങള്‍ പാടില്ലാത്ത വിധേയന്‍.
അന്ധാളിപ്പിന്റെ ശൂന്യ നിമിഷത്തില്‍ ഒരു ചോദ്യം ഞാനറിയാതെ അടിമയുടെ നേര്‍ക്ക് പാഞ്ഞു.
“എന്തിനിവിടെ”
മറുപടി പറയുന്നതിന് മുമ്പ് വീണ്ടും ആ പൊട്ടിച്ചിരി.
ഇത്തവണ ആ ചിരിയില്‍ ഒരാത്മ ബന്ധം ഞാന്‍ തിരിച്ചറിയുന്നു. കാലങ്ങള്‍ വേഷപ്പകര്‍ച്ച വരുത്തിയ ഒരേ ജീവികള്‍.
എല്ലാവരും അടിമകള്‍. ഇഛയുടെ അടിമകള്‍.
പക്ഷേ ഞാനോ…
ഔദ്യോഗിക അടിമ
ആധുനിക അടിമ
സ്വപ്നത്തില്‍ നിന്നോ ഉണര്‍ച്ചയില്‍ നിന്നോ.. എപ്പൊഴോ അവന്‍ ഇറങ്ങിപ്പോയ്….
ഒരു വിട പോലും പറയാതെ…

mail2hussain@gmail.com

അഭിപ്രായങ്ങള്‍»

1. samajam - മാര്‍ച്ച് 25, 2009

നമ്മുടെയെല്ലാം സ്വപ്‌നങ്ങള്‍ പോലും അപഹരിക്കാന്‍ മാത്രം പ്രാപ്തമായിരിക്കുന്നു,
നമ്മുടെയെല്ലാം സ്വരങ്ങള്‍ പോലും പിടിച്ച്ചോതുക്കാന്‍ മാത്രം ശക്തമായിരിക്കുന്നു,
നമ്മുടെയെല്ലാം ചിന്തകളെ പോലും നിരന്തരം മഥിക്കാന്‍ മാത്രം കരുത്താര്‍ജ്ജിച്ച്ചിരിക്കുന്നു,
നമ്മുടെയെല്ലാം യൌവ്വനം പോലും നിഷ്കരുണം മുരടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു…
മാന്ദ്യതിനും ഡോളറിനും.
അതിനാലാണ് സുഹ്ര്‍ത്തെ, താങ്കളുടെ സ്വപ്നങ്ങളില്‍ ഞാന്‍ കടന്നു വന്നത്.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.