വിവാദം കൊഴുപ്പിക്കാന്‍ സുധാകരന്‍ അറസ്റ്റ് വരിക്കും ഒക്ടോബര്‍ 21, 2009
Posted by samajam in ഇതാണു മലയാളി, കൌതുക വാര്‍ത്തകള്‍, രാഷ്ട്രീയം.add a comment
കണ്ണൂര്‍:കെ.സുധാകരന്‍ എം.പിക്കെതിരെ കേസെടുത്ത നടപടിയില്‍ പോലിസ് കുഴങ്ങി. പോലിസിന് ജാമ്യം നല്‍കാനാവാത്ത വകുപ്പനുസരിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിലാണ് പോലിസില്‍ ആശയക്കുഴപ്പം. സുധാകരനെ അറസ്റ്റ് ചെയ്യുമ്പോഴുള്ള ക്രമസമാധാന പ്രശ്നവും രാഷ്ട്രീയ നേട്ടവും കോണ്‍ഗ്രസിന് അനുകൂലമാവുമെന്ന ഭയത്തിലാണ് ആഭ്യന്തര വകുപ്പ് കേന്ദ്രങ്ങള്‍. (കൂടുതല്‍…)
ചാന്ദ്രയാനിലെ നാസ ശാസ്ത്രജ്ഞന്‍ ചാരവൃത്തിക്ക് അറസ്റ്റില്‍ ഒക്ടോബര്‍ 21, 2009
Posted by samajam in ഇതെന്ത് ഇന്ത്യ?.add a comment
ന്യൂദല്‍ഹി: ചാന്ദ്രയാനില്‍ ഘടിപ്പിച്ച അമേരിക്കന്‍ ഉപകരണത്തിന്റെ രൂപകല്‍പനയില്‍ പ്രധാന പങ്കുവഹിച്ച നാസ ശാസ്ത്രജ്ഞന്‍ അമേരിക്കയില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍. ഇസ്രായേലിനുവേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ സ്റ്റിവാര്‍ഡ് ഡേവിഡ് നോസെറ്റ (52) എന്ന ശാസ്ത്രജ്ഞന്റെ പേരില്‍ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ കേസെടുത്തു. (കൂടുതല്‍…)
ഗോവ സ്ഫോടനലക്ഷ്യം ഹൈന്ദവ സംസ്കാരം സംരക്ഷിക്കല്‍ ഒക്ടോബര്‍ 21, 2009
Posted by samajam in വര്‍ഗ്ഗീയത.add a comment
മുംബൈ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഗോവ സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യം ദീപാവലി ആഘോഷത്തിന്റെ ഭാഗമായ നരകാസുരന്റെ കോലം കത്തിക്കല്‍ മല്‍സരമെന്ന് സൂചന. വെള്ളിയാഴ്ച രാത്രി കോലംകത്തിക്കല്‍ മല്‍സരം തുടങ്ങുന്നതിന് തൊട്ട്മുമ്പ് 9.45 നാണ് മഡ്ഗാവിലെ മല്‍സരവേദിക്കടുത്തുള്ള ഗ്രേസ് ചര്‍ച്ചിന് സമീപം സ്ഫോടനം നടന്നത്. ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മല്‍സരവേദിയിലുണ്ടായിരുന്നു.
(കൂടുതല്‍…)
പരേഡില്‍ മോഹന്‍ലാലിന്റെ ബറ്റാലിയന് ഒന്നാം സ്ഥാനം !!! ഒക്ടോബര്‍ 21, 2009
Posted by samajam in ഇതാണു മലയാളി, കൌതുക വാര്‍ത്തകള്‍.add a comment
ന്യൂദല്‍ഹി: ടെറിട്ടോറിയല്‍ ആര്‍മിയുടെ അറുപതാമത് വാര്‍ഷിക പരേഡില്‍ നടന്‍ മോഹന്‍ലാല്‍ അംഗമായ കണ്ണൂര്‍ 122 ാം റാലിയന്‍ ഒന്നാം സ്ഥാനം നേടി. ടെറിട്ടോറിയല്‍ ആര്‍മിയുടെ 122 മദ്രാസ് റെജിമെന്റില്‍ അംഗമായ ലഫ്. കേണല്‍ മോഹന്‍ലാല്‍ ഭാര്യാസമേതം പരേഡ് കാണാനെത്തിയിരുന്നു. വി.ഐ.പി ഗാലറിയിലിരുന്ന് മോഹന്‍ലാല്‍ പരേഡ് നടത്തുന്ന സൈനികരെ അഭിവാദ്യം ചെയ്യാനും മറന്നില്ല. (കൂടുതല്‍…)
പ്രാണ സഖി ഞാന്‍ ….. ഒക്ടോബര്‍ 19, 2009
Posted by samajam in ചലചിത്ര ഗാനം.1 comment so far
പ്രാണ സഖീ..പ്രാണ സഖീ..
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍
എങ്കിലുമെന്നോമാലാള്‍ക്ക് താമസിക്കാനെന്‍ കരളില്‍
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ് മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുര ഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണ സഖി ഞാന്‍
പൊന്തി വരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍ വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍ ചന്ദന മണി മന്ദിരത്തില്‍
സുന്ദര വസന്ത രാവിന്‍ ഇന്ദ്ര നീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ | 2
പ്രാണ സഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാന ലോക വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണ സഖി ഞാന്‍
ചിരിയുടെ നാനാര്‍ഥങ്ങള്‍; വിപര്യയങ്ങള്‍ : വി പി കെ പൂങ്ങോട് ജൂണ്‍ 6, 2009
Posted by samajam in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.2 comments
വി എസിന്റെ ചിരി സംബന്ധിച്ച്, ഒരു ഗണിതവിദഗ്ധന്റെ കുശലതയോടെ കണിശമായി അളന്നുമുറിച്ച് അഴീക്കോട് പറഞ്ഞു: ‘വഞ്ചനയുടേത്!’ ഭാഷാപണ്ഡിതനായ അദ്ദേഹം കൂട്ടിക്കിട്ടിയ കണക്ക് അങ്ങനെ കട്ടായമായി പറയരുതായിരുന്നു. ചിരി, പൊട്ടിച്ചിരി, പുഞ്ചിരി എന്നിവയ്ക്കൊക്കെ നിരവധി അര്‍ഥങ്ങളും അര്‍ഥതലങ്ങളുമുണ്ട്. (കൂടുതല്‍…)
പുതിയൊരു തുടക്കത്തിനു വഴിയൊരുക്കാന്‍ : യു.എസ് പ്രസിഡന്റ് ബറാക് ഒബാമ കെയ്റോവില്‍ നടത്തിയ പ്രസംഗം. ജൂണ്‍ 6, 2009
Posted by samajam in അന്താരാഷ്ട്രം, പ്രസംഗങ്ങള്‍, രാഷ്ട്രീയം.1 comment so far
കാലാതിവര്‍ത്തിയായ കെയ്റോ നഗരത്തില്‍, പ്രസിദ്ധമായ രണ്ടു സ്ഥാപനങ്ങളുടെ അതിഥിയായി വന്നുനില്‍ക്കാന്‍ സാധിച്ചത് ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. സഹസ്രാബ്ദത്തിലേറെയായി, ഇസ്ലാമികവിജ്ഞാനത്തിന്റെ ദീപസ്തംഭമായി തലയുയര്‍ത്തിനില്‍ക്കുകയാണ് അല്‍ അസ്ഹര്‍. കെയ്റോ സര്‍വകലാശാലയാവട്ടെ, ഒരു നൂറ്റാണ്ടിലേറെയായി ഈജിപ്ഷ്യന്‍ മുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രമായി നിലകൊള്ളുകയുമാണ്. (കൂടുതല്‍…)
ചാനല്‍ സമ്മാന വശ്യയന്ത്രം മേയ് 27, 2009
Posted by cvbasheer in ആക്ഷേപ ഹാസ്യം, നര്‍മ്മം.add a comment
“ഹലോ, ഹലോ! ഇത് മനോമുകുളം വാരികേലും കിനാവ് ചാനലിലും എഴുതുകേം പറയുകേമൊക്കെ ചെയ്യുന്ന ഡോക്ടര്‍സാറല്ലേ?”
“അതേ, ഡോ. ശന്തനു മാന്‍പേട ഹോള്‍ഡിങ്. എന്റെ ‘മനസ്സുഖം’ പരിപാടി കാണാറുണ്േടാ? എന്താ സഹോദരീടെ പേര്? എന്താ പ്രശ്നം?”
“ആയിരക്കണക്കിനാളുകളുടെ കണ്ണീരൊപ്പുന്ന അങ്ങ് എന്നെ രക്ഷിക്കണം. (ശബ്ദമിടറുന്നു). (കൂടുതല്‍…)
മഹാത്യാഗികള്‍ക്കു പുരസ്കാരം മേയ് 20, 2009
Posted by cvbasheer in ആക്ഷേപ ഹാസ്യം, രാഷ്ട്രീയം, ലേഖനങ്ങള്‍.add a comment
“ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ട് നിത്യവും ആത്മാര്‍ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്കു സ്നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, സുഹൃത്തുക്കളേ! ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.എ ഇതാ എത്തിക്കഴിഞ്ഞു.” (കൂടുതല്‍…)
പോന്നതു ഭാഗ്യം! മേയ് 20, 2009
Posted by cvbasheer in മുല്ലാക്കഥകള്‍.add a comment
നസ്രുദീന്റെ നാട്ടുകാരനും ദുഷ്ടനും പരദ്രോഹിയും ദോഷൈകദൃക്കുമായ ഒരു ജന്മി അടുത്ത ഗ്രാമത്തിൽപ്പോയി തിരിച്ചുവന്നപ്പോൾ നസ്രുദീൻ വിശേഷങ്ങളറിയാൻ ചെന്നു. (കൂടുതല്‍…)
